ഡബ്ലിൻ: സീറോ മലബാർ സഭ അയർലന്റ് നാഷണൽ പിതൃവേദിയുടെ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർത്ഥാടനം അടുത്ത മാസം നടക്കും. ജൂലൈ 26 ന് (ശനിയാഴ്ച) തീർത്ഥാടനം നടക്കുമെന്ന് സഭ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ക്രോഗ് പാട്രിക് മലമുകളിൽ അയർലന്റിലെ എല്ലാ കൗണ്ടികളിൽ നിന്നും, ബെൽഫാസ്റ്റിൽ നിന്നുമുള്ള വിശ്വാസികൾ ഒത്തുചേരുന്ന തീർത്ഥാടനം രാവിലെ 9 മണിക്ക് അടിവാരത്തിൽ നിന്നാണ് ആരംഭിക്കുക.
അയർലന്റ് സീറോ മലബാർ സഭ നാഷണൽ കോർഡിനേറ്റർ റവ ഫാ .ജോസഫ് മാത്യു ഒലിയക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ അടിവാരത്തിൽ കുർബാന നടക്കും. ഇതിന് ശേഷമാണ് മലകയറ്റം . പിതൃവേദി നാഷണൽ ഡയറക്ടർ റവ ഫാ അനീഷ് വഞ്ചിപ്പാറയിൽ, ഡബ്ലിൻ റീജിയണൽ പിതൃവേദി ഡയറക്ടർ റവ ഫാ സിജോ ജോൺ വെങ്കിട്ടക്കൽ, കോർക്ക് റീജിയണൽ പിതൃവേദി ഡയറക്ടർ റവ ഫാ സന്തോഷ് തോമസ് , ഗോൽവേ റീജിയണൽ പിതൃവേദി ഡയറക്ടർ റവ ഫാ റജി കുര്യൻ എന്നവരും, അയർലന്റ് സീറോ മലബാർ സഭയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മറ്റ് വൈദികരും കുർബാനയ്ക്കും തിരുകർമ്മങ്ങൾക്കും സഹകാർമികരായിരിക്കും.
ക്രോഗ് പാട്രിക് തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഓരോ റീജിയണിലും ബസ് സൗകര്യം ഉണ്ട്. തീർത്ഥാടനത്തിൽ പങ്കെടുക്കാനും വാഹന ക്രമീകരണങ്ങൾ അറിയുന്നതിനും ബുക്ക് ചെയ്യുന്നതിനും അതാത് റീജിയണൽ കമ്മിറ്റി നേതൃത്വത്തെ ബന്ധപ്പെടേണ്ടതാണ്. ഡോ .സനൽ ജോർജ് +447425066511 ( ബെൽഫാസ്റ്റ് റീജണൽ കമ്മറ്റി ) റോണി ജോർജ് -0894090600 (ഗോൾവെ റീജിണൽ കമ്മറ്റി ) പുന്നമട ജോർജ്ജുകുട്ടി 0870566531 ( കോർക്ക് റീജിണൽ കമ്മറ്റി), സിബി സെബാസ്റ്റ്യൻ +353894433676 ( ഡബ്ലിൻ റീജണൽ കമ്മറ്റി ) എന്നിവരെയോ പാരിഷ് / പിതൃവേദി/ സെൻട്രൽ / സഭായോഗം കമ്മറ്റി നേതൃത്വത്തെയോ തീർത്ഥാടനത്തിന്റെ വിവരങ്ങൾ അറിയുവാൻ ബന്ധപ്പെടാവുന്നതാണ്. എല്ലാ വിശ്വാസികളെയും ക്രോഗ് പാട്രിക്ക് മലനിരകളിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭാനേതൃത്വം അറിയിച്ചു.

