ഡബ്ലിൻ: ലിഫി വാലിയിൽ മദ്യപിച്ച് പരിഭ്രാന്തി സൃഷ്ടിച്ച യുവാവിനെതിരെ കേസ് എടുത്ത് പോലീസ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
30 വയസ്സുള്ള പ്രതിയെ ഇന്നലെ വൈകീട്ടോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയായി. ബ്ലാഞ്ചാർഡ്സ്ടൗൺ ജില്ലാ കോടതിയിൽ ആയിരിക്കും പ്രതിയെ ഹാജരാക്കുക. ലിഫി വാലി റീട്ടെയിൽ പാർക്കിന്റെ ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം ആയിരുന്നു ഇയാൾ പ്രശ്നം ഉണ്ടാക്കിയത്. മദ്യലഹരിയിൽ എത്തിയ യുവാവ് കയ്യിൽ കരുതിയ ഉപകരണം കൊണ്ട് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു.
Discussion about this post

