- ക്ലെയറിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്
- 20 വർഷം നീണ്ട നിയമപോരാട്ടത്തിന് അവസാനം; മീത്തിലെ വീട് പൊളിച്ച് മാറ്റും
- താപനില 18 ഡിഗ്രി സെൽഷ്യസിൽ എത്തും; അയർലൻഡിൽ ചൂട്
- ലിഫി വാലിയിൽ പരിഭ്രാന്തി സൃഷ്ടിച്ച സംഭവം; പ്രതിയ്ക്കെതിരെ കേസ്
- അയർലൻഡിൽ നഴ്സുമാരുടെ എണ്ണം കൂടി
- ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ വിമാനം അയർലൻഡിൽ ഇറക്കി; കാരണം സാങ്കേതിക തകരാർ
- വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ഇന്ന്
- ഇന്ധനവില വർധനവ്; പ്രതിഷേധിക്കാൻ ലോറി ഉടമകൾ
Author: sreejithakvijayan
ഡബ്ലിൻ: അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിന്റെ ജപ്പാൻ സന്ദർശനത്തിന് തുടക്കം. മീഹോൾ മാർട്ടിൻ ജപ്പാനിലെത്തി. ജപ്പാനുമായുള്ള വ്യാപാര- ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. നാല് ദിവസം മീഹോൾ മാർട്ടിൻ ജപ്പാനിൽ തുടരും. ജപ്പാൻ പ്രധാനമന്ത്രിയുമായി സന്ദർശനവേളയിൽ മീഹോൾ മാർട്ടിൻ കൂടിക്കാഴ്ച നടത്തും. പ്രധാന നഗരങ്ങൾ അദ്ദേഹം സന്ദർശിക്കും. ടോക്യോ, ഒസാക്ക, ഹിരോഷിമ എന്നീ നഗരങ്ങളിലൂടെ അദ്ദേഹം പര്യടനം നടത്തും. ഏഷ്യ- പസഫിക് മേഖലയിലെ അയർലന്റിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ജപ്പാൻ. അതുകൊണ്ട് തന്നെ വ്യാപാരം കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് പ്രതിനിധികളുമായി മീഹോൾ മാർട്ടിൻ ചർച്ച നടത്തും. 2022 ൽ ആയിരുന്നു ഇതിന് മുൻപ് മീഹോൾ മാർട്ടിൻ ജപ്പാൻ സന്ദർശിച്ചത്.
ഡബ്ലിൻ: അയർലന്റിൽ വീണ്ടും മഴ സജീവമാകുമെന്ന മുന്നറിയിപ്പ് നൽകി മെറ്റ് ഐറാൻ. ഈ വാരാന്ത്യത്തിൽ അയർലന്റിൽ മഴയും വെയിലും കലർന്ന അസ്ഥിര കാലാവസ്ഥ അനുഭവപ്പെടും. നാളെയോട് കൂടി ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നുണ്ട്. ഇന്ന് രാജ്യത്ത് പൊതുവെ തെളിഞ്ഞ വെയിലുളള കാലാവസ്ഥയാണ് പകൽ അനുഭവപ്പെടുക. ഉച്ചയ്ക്ക് ശേഷവും രാത്രിയും ചിലയിടങ്ങളിൽ മഴ ലഭിക്കാം. ബുധനാഴ്ചയോടെ മഴ കുറച്ച് കൂടി ശക്തിപ്രാപിക്കും. മഴയ്‌ക്കൊപ്പം ഇടിമിന്നൽ സാദ്ധ്യതയും ഉണ്ട്. വ്യാഴാഴ്ച മേഘാവൃതമായ കാലാവസ്ഥയോടെയാകും ദിവസം ആരംഭിക്കുക.
ഡൗൺ: കൗണ്ടി ഡൗണിൽ വാഹനമിടിച്ച് ഇരുചക്രവാഹന യാത്രികൻ മരിച്ചു. 36 കാരനായ ഫിലിപ്പ് മക്ലെലാൻഡ് ആണ് മരിച്ചത്. ന്യൂടൗണാർഡ്സിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പോർട്ടഫെറി റോഡിൽവച്ചായിരുന്നു അപകടം ഉണ്ടായത്. ഫിലിപ്പ് സഞ്ചരിച്ച ഇരുചക്രവാഹനവുമായി മറ്റൊരു വാഹനം കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റു. ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന് പിന്നാലെ റോഡ് മണിക്കൂറുകളോളം അടച്ചിട്ടു. പരിശോധന പൂർത്തിയാക്കിയ ശേഷമാണ് റോഡ് തുറന്ന് നൽകിയത്.
ഡബ്ലിൻ: അയർലന്റിൽ എത്തുന്ന വിദേശികളുടെ എണ്ണത്തിൽ കുറവ്. മെയ് മാസത്തിൽ 5,60,500 വിദേശികൾ മാത്രമാണ് രാജ്യത്ത് എത്തിയത്. 2024 മെയ് മാസത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 10 ശതമാനത്തിന്റെ കുറവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത് എന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ചൂണ്ടിക്കാട്ടുന്നു. അതേസമയം വിദേശസന്ദർശകർ രാത്രി ചിലവഴിക്കുന്നതിന്റെ ശരാശരി ദൈർഘ്യം കഴിഞ്ഞ വർഷത്തെക്കാൾ നേരിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. 2025 മെയിൽ 447 മില്യൺ യൂറോയാണ് വിദേശത്ത് നിന്നെത്തിയവർ യാത്രകൾക്കായി അയർലന്റിൽ ചിലവഴിച്ചത്. യാത്രാ നിരക്കുകൾ ഒഴികെയുള്ള കണക്കാണ് ഇത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ യാത്രകൾക്കായി ചിലവിട്ട തുകയിൽ 21 ശതമാനത്തിന്റെ കുറവ് ഇക്കുറി ഉണ്ടായി. ബ്രിട്ടനിൽ നിന്നാണ് മെയ് മാസം ഏറ്റവും കൂടുതൽ സന്ദർശകർ അയർലന്റിൽ എത്തിയത്. 35 ശതമാനം. രണ്ടാം സ്ഥാനം അമേരിക്കയ്ക്കാണ്.
ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ പുതിയ ലേറ്റ് നൈറ്റ് വെൽഫെയർ സോൺ ഈ ആഴ്ച പ്രവർത്തനമാരംഭിക്കും. കാംഡൻ സ്ട്രീറ്റിലാണ് എല്ലാ വെളളിയാഴ്ചയും ശനിയാഴ്ചയും രാത്രി 10 മുതൽ പുലർച്ചെ മൂന്ന് വരെ സേവനം ലഭിക്കുക. ആറ് മുതൽ എട്ട് ആഴ്ചവരെ ഇവിടെ ഹെൽപ്പ് സോൺ പ്രവർത്തിക്കും. രാത്രി പുറത്തിറങ്ങുമ്പോൾ ആവശ്യമുള്ളവർക്ക് സഹായം നൽകുന്നതിനാണ് ലേറ്റ്- നൈറ്റ് വെൽഫെയർ സോൺ സംവിധാനത്തിന് രൂപം നൽകിയിരിക്കുന്നത്. ഡബ്ലിനെ സുരക്ഷിത നഗരമാക്കി മാറ്റിയെടുക്കുകയാണ് പുതിയ സംവിധാനത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. ഒരു ഡോക്ടർ, വെൽഫെയർ ഓഫീസർ, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരാകും സേവനം ഉറപ്പുവരുത്തുക.
കോർക്ക്: കോർക്ക് സിറ്റിയിൽ വയോധികരായ സ്ത്രീയെയും പുരുഷനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗ്ലൗണ്ടൗൺ ഗ്രാമത്തിലെ വീട്ടിൽ ആയിരുന്നു സംഭവം. മരിച്ചവർക്ക് 80 വയസ്സ് പ്രായമുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം. പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസ് സ്ഥലത്ത് എത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. വീട്ടിലെ ശാസ്ത്രീയ പരിശോധന പോലീസ് പൂർത്തിയാക്കിയിട്ടുണ്ട്. ഇരുവരുടെയും മരണകാരണം വ്യക്തമല്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ ഇതിൽ കൂടുതൽ വ്യക്തത വരുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: കൗൺസിലർ റേയ് മക്ആദം ഡബ്ലിനിലെ പുതിയ ലോർഡ് മേയർ. വെള്ളിയാഴ്ച സിറ്റി ഹാളിൽ നടന്ന ഡബ്ലിൻ സിറ്റി കൗൺസിലിന്റെ വാർഷിക യോഗത്തിലാണ് അദ്ദേഹത്തെ ലോർഡ് മേയറായി തിരഞ്ഞെടുത്തത്. ഡബ്ലിനിലെ 358ാമത് ലോർഡ് മേയറാണ് മക്ആദം. കൗൺസിലർ എമ്മ ബ്ലെയിനിന്റെ പിൻഗാമിയായിട്ടാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 2009 ൽ ആയിരുന്നു അദ്ദേഹം ഡബ്ലിൻ സിറ്റി കൗൺസിലിലെ അംഗമാകുന്നത്. 2009 ൽ നോർത്ത് ഇന്നർ സിറ്റിയെ പ്രതിനിധീകരിച്ചായിരുന്നു അദ്ദേഹം മത്സരിച്ചത്. ഇതിന് പിന്നാലെ 2014, 2019, 2024 എന്നീ വർഷങ്ങളിൽ ലോക്കൽ ഇലക്ഷനിലും മക്ആദം മത്സരിച്ചിരുന്നു.
ഡബ്ലിൻ: അയർലന്റിൽ പണപ്പെരുപ്പം വർദ്ധിച്ചു. ജൂൺവരെയുള്ള 12 മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ പണപ്പെരുപ്പത്തിൽ 1.6 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിൽ നിന്നുള്ള ഹാർമോണൈസ്ഡ് ഇൻഡക്‌സ് ഓഫ് കൺസ്യൂമർ പ്രൈസിന്റെ (എച്ച്‌ഐസിപി) ഫ്‌ളാഷ് റീഡിംഗിലാണ് പുതിയ വിവരങ്ങൾ. എച്ച്‌ഐസിപിയുടെ ഘടകങ്ങൾ പരിശോധിക്കുമ്പോൾ ഊർജ്ജ വിലകൾ ജൂണിൽ 0.2 ശതമാനം കുറഞ്ഞിട്ടുണ്ട്. അതേസമയം ഗതാഗത ചിലവ് വർദ്ധിച്ചു. ജൂണിൽ 1. 2 ശതമാനമാണ് ഗതാഗത ചിലവ് വർദ്ധിച്ചത്.
കിൽഡെയർ: ലെയ്ക്‌സ്‌ലിപ്പിലുള്ള പ്ലാന്റിൽ നിന്നും ജീവനക്കാരെ പിരിച്ചുവിടാൻ ഇന്റൽ. ഇക്കാര്യം കമ്പനി സർക്കാരിനെ അറിയിച്ചു. 195 ജീവനക്കാർക്കാണ് ഇന്റലിന്റെ നടപടിയെ തുടർന്ന് തൊഴിൽ നഷ്ടമാകുക. ഇക്കഴിഞ്ഞ ഏപ്രിലിൽ ആഗോളതലത്തിൽ 20 ശതമാനം ജീവനക്കാരെ കുറയ്ക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ലെയ്ക്‌സ്‌ലിപ്പിലെ പ്ലാന്റിൽ നിന്നും 195 പേരെ പുറത്താക്കുന്നത്. ഇവിടെ നിലവിൽ 4900 ജീവനക്കാരാണ് ഉള്ളത്. 2024 ലും സമാനമായ രീതിയിൽ ഇന്റൽ ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു.
ഡബ്ലിൻ: അയർലന്റിൽ ആദ്യ ജിഹാദി ആക്രമണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ആശങ്ക. യൂറോപ്പിലാകമാനം തീവ്രവാദശക്തികൾ പടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. അധികം വൈകാതെ അയർലന്റിലും തീവ്രവാദശക്തികൾ പിടിമുറുക്കുമെന്നും പുതുതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചന നൽകുന്നുണ്ട്. യൂറോപ്പ് നിലവിൽ പതിനായിരക്കണക്കിന് ജിഹാദി തീവ്രവാദശക്തികളുടെ വാസസ്ഥലമാണെന്നാണ് യൂറോപോൾ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യൂറോപ്പിനെ സംഘർഷഭരിതമാക്കുകയാണ് ഇത്തരം ശക്തികളുടെ ലക്ഷ്യം. ഓരോ ദിവസം യൂറോപ്പിനെ ലക്ഷ്യമിട്ട് തീവ്രവാദികൾ നുഴഞ്ഞുകയറുന്നുണ്ട്. ഇസ്രായേൽ – പലസ്തീൻ സംഘർഷം, ഇസ്രായേൽ- ഇറാൻ സംഘർഷം എന്നിവ മുതലെടുത്തും, സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണങ്ങളിൽ ആകൃഷ്ടരായുമാണ് ഇവർ യൂറോപ്പിൽ താവളമുറപ്പിക്കുന്നതെന്നും യൂറോപോൾ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
