- ഇസ്രായേലിനെതിരെ ഹിജാബ് വലിച്ചെറിഞ്ഞ് ഇസ്ലാം സ്ത്രീകളുടെ പ്രതിഷേധം ; അൽ-അഖ്സ പള്ളി സംരക്ഷിക്കണമെന്ന് ആവശ്യം
- അസം നിയമസഭാ തെരഞ്ഞെടുപ്പ് ; 88 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി ബിജെപി
- കിടക്ക ക്ഷാമം; ട്രോളികളിൽ 400 ലധികം രോഗികൾ
- ആര് വീഴും, ആര് വാഴും; പാലക്കാടൻ തിരഞ്ഞെടുപ്പ് കാറ്റ് എങ്ങോട്ട്
- ഷിഗെല്ല ബാധിച്ച് മൂന്നര വയസ്സുകാരി മരിച്ചു
- സ്ഥാനാർത്ഥിയല്ല, ചിഹ്നമാണ് വലുത്; യുഡിഎഫ് കോട്ടയായി എറണാകുളം
- നഴ്സിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം; കൗമാരക്കാരൻ അറസ്റ്റിൽ
- നിർമ്മാണ തൊഴിലാളികളെ തിരികെ എത്തിക്കാൻ ചിലവ് 4 ലക്ഷം യൂറോ; കണക്കുകൾ പുറത്ത്
Author: sreejithakvijayan
ടൈറോൺ: മദ്ധ്യവയസ്‌കനെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസിൽ പ്രതിയ്ക്ക് തടവ് ശിക്ഷ. ടൈറോൺ ഓഗർ സ്വദേശി സ്റ്റീഫൻ മക്കോർട്ടിനാണ് കോടതി 24 വർഷം ശിക്ഷവിധിച്ചത്. 2021 ഡിസംബറിൽ ആയിരുന്നു സംഭവം. 47 കാരനായ ഡാമിയൻ ഹീഗ്നി ആണ് കൊല്ലപ്പെട്ടത്. കുക്ക്‌സ്ടൗൺ സ്വദേശിയായ അദ്ദേഹത്തെ കൊന്ന് കഷ്ണങ്ങളാക്കിയ ശേഷം കപ്പാഗ് റിസർവോയറിൽ ഉപേക്ഷിക്കുകയായിരുന്നു. ഡാമിയനെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം തുടരുന്നതിനിടെ റിസർവോയറിൽ നിന്നും ഹീഗ്നിയുടെ മൃതദേഹഭാഗങ്ങൾ 2022 ജൂലെെയിൽ കണ്ടെത്തുകയായിരുന്നു.
ഡബ്ലിൻ: അയർലന്റിന്റെ പടിഞ്ഞാറൻ തീരത്ത് കടൽ പക്ഷികളിൽ പക്ഷിപ്പനി ബാധ കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ കർഷകർക്ക് കൃഷിവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ മൂന്ന് ആഴ്ചകളായി പക്ഷികളിൽ വകുപ്പ് നിരീക്ഷണം നടത്തിവരികയായിരുന്നു. കൃഷിവകുപ്പ് മന്ത്രി മാർട്ടിൻ ഹെയ്ഡൻ ആണ് ഇക്കാര്യം അറിയിച്ചത്. കടൽ പക്ഷികൾ വ്യാപകമായി ചാകുന്നതായി കൃഷിവകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇതിനിടെ കെറി, ക്ലെയർ, ഗാൽവേ കൗണ്ടികളിലെ തീരങ്ങളിൽ ഇവയുടെ ജഡങ്ങൾ അടിഞ്ഞു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് സന്ദർഭങ്ങളിലായി പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചു. കെറിയിലും ഗാൽവേയിലും ഓരോ കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
അമാർഗ്: കൗണ്ടി അമാർഗിൽ വീടിനുള്ളിലേക്ക് പൈപ്പ് ബോംബ് എറിഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ മുല്ലഗ്ബോണിലെ വീട്ടിൽ ആയിരുന്നു സംഭവം. തലനാരിഴയ്ക്കാണ് വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തിൽ വീടിനുള്ളിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്‌ഫോടനം ഉണ്ടായ മുറിയിലെ ജനാലകൾ പൂർണമായും തകർന്നു. വീടിന് പുറത്തും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.
ഡബ്ലിൻ: ഡബ്ലിനിൽ മലയാളി യുവതിയുടെ പാസ്‌പോർട്ട് നഷ്ടമായി. നിശ കൊളപ്പുരക്കുടി പൗലോസ് എന്ന യുവതിയുടെ പാസ്‌പോർട്ട് ആണ് നഷ്ടമായത്. പാസ്‌മോർട്ട് മോഷണം പോയതാണെന്നാണ് പ്രാഥമിക നിഗമനം. ഡബ്ലിനിലെ ഹ്യൂസ്റ്റൺ റെയിൽവേ സ്റ്റേഷനിൽവച്ചായിരുന്നു സംഭവം. നിശ ഇന്ന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് പാസ്‌പോർട്ട് നഷ്ടമായത്. യാത്രയ്ക്ക് മുൻപായി സുഹൃത്തിനെ കണ്ട് മടങ്ങും വഴിയായിരുന്നു സംഭവം. സ്റ്റേഷനിൽ ടിക്കറ്റ് എടുക്കുന്നതുവരെ കൈവശം പാസ്‌പോർട്ട് ഉണ്ടായിരുന്നുവെന്നാണ് നിശ പറയുന്നത്.
ലിമെറിക്ക്: ചികിത്സാ പിഴവിനെ തുടർന്ന് കുഞ്ഞ് മരിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ലിമെറിക്കിലെ യൂണിവേഴ്സിറ്റി മെറ്റേർണിറ്റി ഹോസ്പിറ്റൽ. ഹൈക്കോടതിയിൽ നൽകിയ കത്തിലാണ് ക്ഷമാപണം. രോഗനിർണയം നടത്തുന്നതിലെ കാലാതാമസമാണ് കുഞ്ഞിന്റെ മരണത്തിന് കാരണം ആയതെന്ന് ആശുപത്രി വ്യക്തമാക്കി. 16 ആഴ്ച പ്രായമുള്ള ആൺ കുഞ്ഞിനാണ് ജീവൻ നഷ്ടമായത്. 2021 ജനുവരിയിൽ ആയിരുന്നു സംഭവം. സംഭവത്തിൽ കുട്ടിയുടെ മാതാവ് എച്ച്എസ്ഇയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു. ഇ കോളി മെനിഞ്ചൈറ്റിസ് ബാധിച്ചതിനെ തുടർന്നായിരുന്നു കുഞ്ഞ് മരിച്ചത്.
ഡബ്ലിൻ: കോവിഡ് വ്യാപനം ആരംഭിച്ചതിന് പിന്നാലെ ഫാർമസികളിൽ നിന്നും എഡിഎച്ച്ഡി രോഗത്തിന് മരുന്ന് വാങ്ങുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സൗജന്യമായും സബ്സിഡി വഴിയും മരുന്ന് വാങ്ങുന്നവരുടെ എണ്ണത്തിൽ 150 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 30 മില്യൺ യൂറോയുടെ മരുന്നുകൾ ഇക്കാലയളവിൽ വിറ്റഴിച്ചു. 2024 ൽ മെഡിക്കൽ കാർഡ് വഴിയും, പൊതു ആരോഗ്യപദ്ധതികൾ വഴിയും 25,715 പേരാണ് എഡിഎച്ച്ഡി മരുന്നുകൾ വാങ്ങിയത്. 2020 ൽ ഇത് 10,327 ആയിരുന്നു. മീഥൈൽഫെനിഡേറ്റ് എന്ന സാധാരണയായി നൽകുന്ന മരുന്നിന് വേണ്ടി പ്രതിവർഷം ചിലവിടുന്ന തുകയും വർദ്ധിച്ചു. 2020 ൽ 4.1 മില്യൺ യൂറോ ആയിരുന്നു മരുന്നിനായി ചിലവാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇത് 9.3 മില്യൺ യൂറോ ആയി
ഡബ്ലിൻ: അയർലന്റിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ലൈംഗിക ചൂഷണം വർദ്ധിക്കുന്നു. അന്തേവാസികൾ ലൈംഗിക ഉപദ്രവത്തിന് ഇരയായ കേസിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് മെന്റൽ ഹെൽക്ക് കമ്മീഷന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്. മറ്റ് കുറ്റകൃത്യങ്ങളും കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022 ൽ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അന്തേവാസികളെ ലൈംഗികമായി ഉപദ്രവിച്ചത് സംബന്ധിച്ച് 12 പരാതികളാണ് ഉയർന്നത്. എന്നാൽ 2023 ൽ ഇത് 42 ആയി. കഴിഞ്ഞ വർഷം 76 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഡബ്ലിൻ: അയർലന്റിൽ ലോംഗ് കോവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകർക്ക് അനുവദിച്ച പേയ്ഡ് ലീവ് സ്‌കീം നീട്ടി. വർഷാവസാനം വരെയാണ് സ്കീം നീട്ടിയത്. ലേബർ കോടതിയുടെ ശുപാർശയെ തുടർന്നാണ് ആരോഗ്യവകുപ്പിന്റെ നടപടി. മുൻനിശ്ചയിച്ചത് പ്രകാരം പേയ്ഡ് ലീവ് ജൂൺ 30 ഓടെ അവസാനിക്കും. ഇപ്പോഴും ആരോഗ്യപ്രവർത്തകരിൽ രോഗം തുടരുന്നതിനാൽ വിവിധ യൂണിയനും ലേബർ അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും പദ്ധതി നീട്ടണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സർക്കാർ ഇതിന് വഴങ്ങിയില്ല. ഇതോടെ കോടതിയെ സമീപിക്കുകയായിരുന്നു. നിലവിൽ 159 ആരോഗ്യപ്രവർത്തകരാണ് പദ്ധതിയിൽ തുടരുന്നത്. ഇവരെ പബ്ലിക് സർവ്വീസ് സിക്ക് ലീവ് സ്‌കീമിലേക്ക് മാറ്റണമെന്നും കോടതി നിർദ്ദേശിച്ചു.
ഡബ്ലിൻ: സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്റെ ആദ്യ മേയർ അവാർഡ് സ്വന്തമാക്കി പ്രമുഖ സാംസ്‌കാരിക സംഘടനയായ ‘ മലയാളം’. സംഘടനാ ഭാരവാഹികൾക്ക് മേയർ ബേബി പേരെപ്പാടൻ പുരസ്‌കാരം കൈമാറി. ഒരു വർഷം നീണ്ട മികച്ച പ്രവർത്തനങ്ങളാണ് സംഘനടയെ പുരസ്‌കാരത്തിന് അർഹമാക്കിയത്. കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ ആയിരുന്നു പുരസ്‌കാര ദാനം. വ്യക്തിഗത വിഭാഗത്തിൽ മലയാളത്തിന്റെ ഭാരവാഹി കൂടിയായ അജിത് കേശവന് ആയിരുന്നു പുരസ്‌കാരം.
ഡബ്ലിൻ: അയർലന്റിലടക്കം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ച് ആഗോള കമ്പനിയായ പ്രൈമാർക്ക്. യുകെ, യുഎസ് എന്നിവിടങ്ങളിലായി 50 ജീവനക്കാരെയും ഡബ്ലിനിൽ 100 ജീവനക്കാരെയുമാണ് കമ്പനി പിരിച്ചുവിടുന്നത്. ഇവർക്ക് പകരമായി ഇന്ത്യയിൽ നിന്നുള്ള ജീവനക്കാരെ അയർലന്റിൽ പെന്നിസ് എന്ന് അറിയപ്പെടുന്ന പ്രൈമാർക്ക് നിയമിക്കും. മുംബൈയിലെ ആക്സെഞ്ചറുമായി ചേർന്ന് പ്രവർത്തിക്കാനാണ് പ്രൈമാർക്കിന്റെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് ജീവനക്കാരെ നീക്കുന്നത്. ഡബ്ലിനിൽ പ്രൈമാർക്കിൽ 1500 ഐറിഷ് പൗരന്മാർ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ ഏഴ് ശതമാനം പേരെയാണ് നീക്കുന്നത്. അതേസമയം പ്രൈമാർക്കിന്റെ നീക്കം വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
