ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ നഴ്സ് കൊല്ലപ്പെടാൻ ഇടയായ വാഹനാപകടത്തിൽ അറസ്റ്റ്. കൗമാരക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ആയിരുന്നു ബോഹെറിലെ ഗ്രാഞ്ച് വെസ്റ്റിൽവച്ച് വാഹനാപകടം ഉണ്ടായത്.
കൗമാരക്കാരന്റേതുൾപ്പെടെ മൂന്ന് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഇതിൽ ഒരു വാഹനത്തിൽ ഉണ്ടായിരുന്ന ഐനെ ഒ റീലിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 33 ഉം 40 വയസ്സുള്ളവർക്ക് പരിക്കേറ്റിരുന്നു. അറസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Discussion about this post

