ഷാനൻ: ന്യൂയോർക്കിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം അയർലൻഡിൽ ഇറക്കി. ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ എ1 102 വിമാനമാണ് ഷാനൻ വിമാനത്താവളത്തിൽ ഇറക്കിയത്. ഈ മാസം 15 ന് ആയിരുന്നു സംഭവം.
സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം അടിയന്തിരമായി താഴെ ഇറക്കുകയായിരുന്നു. ന്യൂയോർക്കിൽ നിന്നും പറന്നുയർന്നതിന് പിന്നാലെ വിമാനത്തിന് വിറയലും ശബ്ദവും അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് ഷാനനിൽ ഇറക്കിയത്. 34 മണിക്കൂർ നേരമാണ് വിമാനം ഷാനനിൽ ഉണ്ടായിരുന്നത്.
Discussion about this post

