ഡബ്ലിൻ: വടക്കൻ ഡബ്ലിനിൽ പുതിയ ട്രെയിൻ സ്റ്റേഷൻ പ്രഖ്യാപിച്ച് ഐറിഷ് റെയിൽ. കാബ്രയിലാണ് പുതിയ ട്രെയിൻ സ്റ്റേഷൻ നിലവിൽവരുക. പദ്ധതി നിരവധി യാത്രികർക്ക് ആശ്വാസകരമാകും.
ഫീനിക്സ് പാർക്ക് ടണൽ ലൈനിലും ഡാർട്ട്+ സൗത്ത് വെസ്റ്റ് റൂട്ടിലുമായിരിക്കും ഈ സ്റ്റേഷൻ. ഡബ്ലിൻ നഗരത്തിലേക്ക് ഇതുവഴി ട്രെയിൻ സർവ്വീസുകൾ ഉണ്ടാകും. ഇതിന് പുറമേ കോർക്ക്, ലിമെറിക്ക്, ഗാൽവേ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കും ട്രെയിൻ സർവ്വീസുകൾ നിർദ്ദിഷ്ട സ്റ്റേഷൻ വഴിയുണ്ടാകും.
Discussion about this post

