ഡബ്ലിൻ: അയർലൻഡ് വിട്ട നിർമ്മാണ തൊഴിലാളികളെ രാജ്യത്തേയ്ക്ക് തിരികെ എത്തിക്കാൻ സർക്കാർ ചിലവിട്ടത് നാല് ലക്ഷം യൂറോയിലധികം. കഴിഞ്ഞ രണ്ട് വർഷത്തെ കണക്കുകളാണ് ഇത്. ഭവന പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയായിരുന്നു സർക്കാരിന്റെ ഈ നടപടി.
ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ആളുകൾ ചേക്കേറിയത്. ഇവരെ തിരികെയെത്തിക്കാൻ 2024 ൽ ഉന്നത വിദ്യാഭ്യാസ, നൈപുണ്യ വകുപ്പ് ബിൽഡ് ബാക്ക് ഹോം ക്യാമ്പയ്ൻ ആരംഭിച്ചു. 2025 ൽ, യുഎസിലെ തൊഴിലാളികളെ ലക്ഷ്യമിട്ട് ഈ ക്യാമ്പയ്ൻ വ്യാപിപ്പിക്കുകയായിരുന്നു. ഈ ക്യാമ്പയ്നിനായി 2004 ൽ 1,66,889 യൂറോയും 2025 ൽ 2,46,681 യൂറോയും ആണ് ചിലവഴിച്ചത്.
Discussion about this post

