- അസം നിയമസഭാ തെരഞ്ഞെടുപ്പ് ; 88 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി ബിജെപി
- കിടക്ക ക്ഷാമം; ട്രോളികളിൽ 400 ലധികം രോഗികൾ
- ആര് വീഴും, ആര് വാഴും; പാലക്കാടൻ തിരഞ്ഞെടുപ്പ് കാറ്റ് എങ്ങോട്ട്
- ഷിഗെല്ല ബാധിച്ച് മൂന്നര വയസ്സുകാരി മരിച്ചു
- സ്ഥാനാർത്ഥിയല്ല, ചിഹ്നമാണ് വലുത്; യുഡിഎഫ് കോട്ടയായി എറണാകുളം
- നഴ്സിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം; കൗമാരക്കാരൻ അറസ്റ്റിൽ
- നിർമ്മാണ തൊഴിലാളികളെ തിരികെ എത്തിക്കാൻ ചിലവ് 4 ലക്ഷം യൂറോ; കണക്കുകൾ പുറത്ത്
- ക്ലെയറിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്
Author: sreejithakvijayan
ഡബ്ലിൻ: വടക്കൻ ഡബ്ലിനിൽ പുതിയ ട്രെയിൻ സ്റ്റേഷൻ പ്രഖ്യാപിച്ച് ഐറിഷ് റെയിൽ. കാബ്രയിലാണ് പുതിയ ട്രെയിൻ സ്റ്റേഷൻ നിലവിൽവരുക. പദ്ധതി നിരവധി യാത്രികർക്ക് ആശ്വാസകരമാകും. ഫീനിക്‌സ് പാർക്ക് ടണൽ ലൈനിലും ഡാർട്ട്+ സൗത്ത് വെസ്റ്റ് റൂട്ടിലുമായിരിക്കും ഈ സ്റ്റേഷൻ. ഡബ്ലിൻ നഗരത്തിലേക്ക് ഇതുവഴി ട്രെയിൻ സർവ്വീസുകൾ ഉണ്ടാകും. ഇതിന് പുറമേ കോർക്ക്, ലിമെറിക്ക്, ഗാൽവേ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കും ട്രെയിൻ സർവ്വീസുകൾ നിർദ്ദിഷ്ട സ്റ്റേഷൻ വഴിയുണ്ടാകും.
ഡബ്ലിൻ: ഡബ്ലിൻ തുറമുഖത്ത് വൻ സിഗരറ്റ് വേട്ട. രാജ്യത്തേയ്ക്ക് വിദേശത്ത് നിന്നും അനധികൃതമായി എത്തിച്ച 6.25 മില്യൺ യൂറോയുടെ സിഗരറ്റ് റെവന്യൂ അധികൃതർ പിടിച്ചെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. മാൽബോറോ എന്ന ബ്രാൻഡിലുള്ള സിഗരറ്റ് ആണ് പിടിച്ചെടുത്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. റോട്ടർഡാമിൽ നിന്നെത്തിയ കണ്ടെയ്‌നറിൽ നിന്നാണ് സിഗരറ്റുകൾ കണ്ടെടുത്തത്. ഇത് വിപണിയിൽ എത്തിയാൽ ഖജനാവിന് 4.9 മില്യൺ യൂറോയുടെ നഷ്ടം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ 2001 ലെ സാമ്പത്തിക നിയമത്തിലെ 141ാം വകുപ്പ് പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കിൽഡെയർ: മെയ്‌നൂത്തിലെ ടെസ്‌കോ എക്‌സ്ട്രാ ഷോപ്പിംഗ് സെന്ററിന് മുൻപിലുള്ള കാരവൻ എടുത്തുമാറ്റാൻ ഉത്തരവ്. ഷോപ്പിംഗ് സെന്റർ അധികൃതർ നൽകിയ പരാതിയിൽ ഹൈക്കോടതിയാണ് അനുകൂല നടപടി സ്വീകരിച്ചിരിക്കുന്നത്. ബുധനാഴ്ചയ്ക്കുള്ളിൽ കാരവൻ സ്ഥലത്ത് നിന്നും നീക്കം ചെയ്യണം എന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഷോപ്പിംഗ് സെന്ററിന്റെ മുൻഭാഗത്തെ പ്രധാന റോഡിലാണ് കാരവൻ നിർത്തിയിട്ടിരിക്കുന്നത്. നിലവിൽ സാന്ദ്ര ഒ ബ്രിയനും ഇവരുടെ മകൾ വാലന്റൈൻ ഒ ബ്രിയനുമാണ് ഇവിടെ താമസം. ഒരു മാസം മുൻപാണ് ഇവർ ഇവിടെ താമസം ആരംഭിച്ചത്. കാരവൻ ഷോപ്പിംഗ് സെന്ററിൽ എത്തുന്നവർക്ക് തടസ്സം സൃഷ്ടിക്കുന്നതായി നിരവധി തവണ ഷോപ്പിംഗ് സെന്റർ അധികൃതർ ഇവരെ അറിയിച്ചിരുന്നു. എന്നാൽ അമ്മയും മകളും ഇവിടെ തന്നെ തുടർന്നു. ഇതോടെ സ്ഥലത്ത് അനധികൃതമായി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷോപ്പിംഗ് സെന്റർ നിയമനടപടി സ്വീകരിക്കുകയായിരുന്നു.
വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡ് കൗണ്ടിയിൽ വാഹനാപകടത്തിൽ 60 കാരിക്ക് ഗുരുതര പരിക്ക്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഗോറിയിലെ മെയിൻ സ്ട്രീറ്റിൽ ആയിരുന്നു അപകടം ഉണ്ടായത്. നടന്നുപോകുകയായിരുന്ന 60 കാരിയെ ട്രക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു. വിവരം അറിഞ്ഞയുടൻ പോലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സെന്റ്. വിൻസെന്റ്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ഡബ്ലിൻ: അയർലന്റ് സർക്കാരിനെ പ്രശംസിച്ച് അമേരിക്കൻ മുൻ ഇന്റലിജൻസ് മേധാവി ജോൺ ബ്രണ്ണൻ. ഇസ്രായേൽ- പലസ്തീൻ സംഘർഷത്തിൽ അയർലന്റ് സർക്കാർ സ്വീകരിച്ച പലസ്തീൻ അനുകൂല നിലപാടാണ് പ്രശംസയ്ക്ക് ആധാരം. അയർലന്റ് സ്വീകരിച്ച നിലപാട് നിരവധി അമേരിക്കക്കാരെ സന്തോഷിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. 2013 മുതൽ 2017 വരെ സിഐഎയുടെ ഡയറക്ടർ ആയിരുന്നു ജോൺ ബ്രണ്ണൻ. പലസ്തീൻ സമൃദ്ധിപ്രാപിക്കരുതെന്ന് ആഗ്രഹിക്കുന്ന നേതാവാണ് ബെഞ്ചമിൻ നെതന്യാഹു. ഇതിനിടെ പലസ്തീനൊപ്പം ചേരാൻ അയർലന്റ് എടുത്ത തീരുമാനം ധാരാളം അമേരിക്കക്കാരെ സന്തോഷിപ്പിച്ചു. സ്ഥിതി ഇത്രയധികം വഷളായത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: നഗരത്തിലെ ഫോർ സ്റ്റാർ ഹോട്ടലായ ഗ്രെഷാം ഹോട്ടലിന്റെ വരുമാനത്തിൽ വർദ്ധനവ്. വരുമാനത്തിൽ 46 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. 6.69 മില്യൺ യൂറോയുടെ നേട്ടമാണ് ഹോട്ടലിന് ഉണ്ടായിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നികുതിയ്ക്ക് മുൻപുള്ള വരുമാനമാണ് ഇത്. ഡബ്ലിനിലെ അപ്പർ ഒ’കോണൽ സ്ട്രീറ്റിലെ റിയു പ്ലാസയിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. സ്‌പെയിനിലെ ആർഐയു ഗ്രൂപ്പാണ് ഹോട്ടലിന്റെ ഉടമകൾ. 92 മില്യൺ യൂറോ ചിലവിട്ട് 2016 ൽ ആയിരുന്നു ഇവർ ഹോട്ടൽ സ്വന്തമാക്കിയത്.
ഡബ്ലിൻ: മയക്കുമരുന്ന് കേസിൽ മുൻ സൂപ്പർമാർക്കറ്റ് മാനേജർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. 26 കാരനായ ഷെയ്ൻ മുൾവിയ്ക്കാണ് കോടതി എട്ട് വർഷം ശിക്ഷവിധിച്ചത്. 2.6 മില്യൺ യൂറോ വിലവരുന്ന മയക്കുമരുന്ന് ആയിരുന്നു ഇയാളുടെ പക്കൽ നിന്നും അധികൃതർ പിടിച്ചെടുത്തത്. ഷെയ്‌ന് ലഹരി ഇടപാടുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ദീർഘകാലം നിരീക്ഷിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. താമസ സ്ഥലത്താണ് ഇയാൾ ലഹരി സൂക്ഷിച്ചിരുന്നത്. അപ്പാർട്ട്‌മെന്റിൽ നടത്തിയ പരിശോധനയിൽ വൻ ലഹരി ശേഖരം പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.
ഡബ്ലിൻ: അയർലന്റിൽ ഭവനരഹിതരുടെ എണ്ണം റെക്കോർഡ് ഉയരത്തിൽ. പുതുതായി പുറത്തുവരുന്ന കണക്കുകൾ പ്രകാരം രാജ്യത്ത് 15,747 പേർക്കാണ് അടിയന്തിരമായി താമസസൗകര്യം ആവശ്യമായുള്ളത്. 5,000 കുട്ടികൾ ഭവനരഹിതരാണെന്നും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ പ്രായപൂർത്തിയായ 10,903 പേർക്കാണ് സ്വന്തമായി വീടില്ലാത്തത്. 4,844 കുട്ടികളും ഭവനരഹിതരാണ്. 15,418 ഭവന രഹിതർ രാജ്യത്ത് ഉണ്ടെന്ന് ആയിരുന്നു ഏപ്രിലിൽ പുറത്തുവന്ന കണക്കുകളിൽ ഉണ്ടായിരുന്നത്. എന്നാൽ അവസാനം പുറത്തുവന്ന കണക്കുകളിൽ ഭവന രഹിതരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഏപ്രിലിലെ കണക്കുകൾ പ്രകാരം 4,675 കുട്ടികളെ ആയിരുന്നു ഭവന രഹിതരായി കണ്ടെത്തിയിരുന്നത്.
ഡബ്ലിൻ: ആശുപത്രികളിൽ രോഗികൾക്കും അവരുടെ കുടുംബത്തിനും കാർ പാർക്കിംഗ് ആദ്യത്തെ മൂന്ന് മണിക്കൂർ സൗജന്യമാക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയ പാർട്ടിയായ അവോണ്ടു. ഇതിനായി മറ്റ് എല്ലാകക്ഷികളുടെയും പിന്തുണ തേടി. ആശുപത്രികളിൽ പാർക്കിംഗിന് ചാർജ് ഈടാക്കുന്നത് രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും സാമ്പത്തിക ഭാരം ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് പുതിയ നിയമനിർമ്മാണം ആവശ്യപ്പെട്ടത്. കാർ പാർക്കിംഗ് ചാർജ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് എച്ച്എസ്ഇയുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ് ഇതിന് മറുപടിയായി പറഞ്ഞു. പാർക്കിംഗ് ചാർജ് ആളുകൾക്ക് സാമ്പത്തികഭാരം ഉണ്ടാക്കുന്നതായി മനസിലാക്കുന്നു. പല ആശുപത്രികളും ഇളവുകളോ അലവൻസോ നൽകുന്നുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഡബ്ലിൻ: ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച ശേഷം ശിഷ്ടകാലം ഡബ്ലിനിൽ ചിലവഴിക്കുമെന്ന് അയർലന്റിലെ ബ്രിട്ടീഷ് അംബാസിഡർ പോൾ ജോൺസ്റ്റൺ. ഡബ്ലിൻ നഗരവുമായി താൻ പ്രണയത്തിലായി എന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം സെപ്തംബറിലാണ് അദ്ദേഹം അംബാസിഡർ പദവി ഒഴിയുന്നത്. ചാൾസ് രാജാവന്റെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹം തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. താൻ ഡബ്ലിൻ നഗരവുമായി പ്രണയത്തിലാണ്. അതിനാൽ വിരമിച്ച ശേഷം ഭാര്യയുമൊത്ത് ഡബ്ലിനിൽ സ്ഥിരതാമസമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
