ഡബ്ലിൻ: അയർലൻഡിൽ നഴ്സുമാരുടെ എണ്ണത്തിൽ വർധനവ്. നഴ്സുമാരുടെ എണ്ണത്തിൽ ആറ് ശതമാനത്തിന്റെ വർധനവ് ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യവകുപ്പാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
നഴ്സുമാരുടെ വർധനവിനൊപ്പം മറ്റ് ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഫിസിഷ്യന്മാരുടെയും മിഡ്വൈഫുമാരുടെയും എണ്ണം ഉയർന്നു. ദന്ത ഡോക്ടർമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, ഫാർമസിസ്റ്റുകൾ എന്നിവരുടെ എണ്ണവും വർധിച്ചു.
Discussion about this post

