ഡബ്ലിൻ: അയർലൻഡിൽ ഇനി ചൂടിന്റെ നാളുകൾ. രാജ്യത്ത് അന്തരീക്ഷ താപനില വർധിക്കുമെന്നാണ് മെറ്റ് ഐറാന്റെ ഏറ്റവും പുതിയ പ്രവചനം. താപനില 18 ഡിഗ്രി സെൽഷ്യസിലേക്ക് എത്തും. ചൂട് കൂടിയ കാലാവസ്ഥയ്ക്കൊപ്പം പകൽ നേരങ്ങളിൽ മൂടൽ മഞ്ഞും അനുഭവപ്പെടും.
അയർലൻഡിന്റെ കിഴക്ക്, തെക്ക് കിഴക്ക് മേഖലയിൽ ശക്തമായ മൂടൽ മഞ്ഞായിരിക്കും അനുഭവപ്പെടുക. എന്നാൽ ചൂട് കൂടുന്നതോടെ ഇത് ഇല്ലാതാകും. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില 13 മുതൽ 17 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ചിലപ്പോൾ ഇത് 18 ഡിഗ്രി സെൽഷ്യസിൽ എത്തും. രാത്രി കാലങ്ങളിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി.
Discussion about this post

