ഡബ്ലിൻ: ഡബ്ലിൻ തുറമുഖത്ത് വൻ സിഗരറ്റ് വേട്ട. രാജ്യത്തേയ്ക്ക് വിദേശത്ത് നിന്നും അനധികൃതമായി എത്തിച്ച 6.25 മില്യൺ യൂറോയുടെ സിഗരറ്റ് റെവന്യൂ അധികൃതർ പിടിച്ചെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
മാൽബോറോ എന്ന ബ്രാൻഡിലുള്ള സിഗരറ്റ് ആണ് പിടിച്ചെടുത്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. റോട്ടർഡാമിൽ നിന്നെത്തിയ കണ്ടെയ്നറിൽ നിന്നാണ് സിഗരറ്റുകൾ കണ്ടെടുത്തത്. ഇത് വിപണിയിൽ എത്തിയാൽ ഖജനാവിന് 4.9 മില്യൺ യൂറോയുടെ നഷ്ടം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ 2001 ലെ സാമ്പത്തിക നിയമത്തിലെ 141ാം വകുപ്പ് പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Discussion about this post

