- സഞ്ജു മങ്ങി; സൂര്യവംശിയും ജഡേജയും തിളങ്ങി; ചെന്നൈയെ പഞ്ചറാക്കി രാജസ്ഥാൻ
- ചായം കൊണ്ട് മിനുക്കിയ ഈസ്റ്റർ മുട്ടകൾ; പിന്നിലെ കഥ ഇതാണ്
- അന്തരീക്ഷ താപനില കുറയും; അയർലൻഡിൽ മഞ്ഞ് വീഴ്ച
- തോമസ് ജോസഫ് അയർലൻഡിലെ കമ്മീഷണർ ഓഫ് ഓത്ത്
- ടിപ്പററിയിലെ ആക്രമണം; യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ
- എയർ ലിംഗസിൽ സ്റ്റാർ ലിങ്ക് വൈ ഫൈ
- റയാൻഎയർ ക്രൂ അംഗത്തിന് മർദ്ദനം
- കാറ്റും പ്രതികൂല കാലാവസ്ഥയും; ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ അടിയന്തിര ലാൻഡിംഗ്
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ മഴ തിരികെ എത്തുന്നു. ഇന്ന് മുതൽ രാജ്യത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. രാത്രി കാലങ്ങളിൽ അന്തരീക്ഷ താപനില മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസിലേക്ക് താഴും. അറ്റ്‌ലാന്റിക്കിൽ നിന്നും മഴ അയർലൻഡിലേക്ക് നീങ്ങുന്നതായാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. ഇന്ന് പൊതുവെ മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും പകൽ അനുഭവപ്പെടുക. ഒപ്പം വെയിലും ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ഭാഗത്ത് മഴ ലഭിക്കും.
ഡബ്ലിൻ: ചന്ദ്രാ ചുഴലിക്കാറ്റിനെ തുടർന്ന് തകർന്ന റോഡുകൾ ശരിയാക്കാൻ ചിലവിടേണ്ടിവരിക 59 മില്യൺ യൂറോ. പ്രാദേശിക ഭരണകൂടങ്ങൾ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗതാഗതവകുപ്പാണ് ചിലവ് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. എട്ട് പ്രാദേശിക ഭരണകൂടങ്ങൾക്ക് കീഴിലെ മേഖലകളിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായി ഗതാഗതവകുപ്പ് വിലയിരുത്തുന്നു. കാർലോ, കിൽക്കെന്നി, വാട്ടർഫോർഡ് സിറ്റി, കൗണ്ടി, വെക്‌സ്‌ഫോർഡ്, വിക്ലോ, ലാവോയിസ്, ലൗത്ത്, മൊനാഘൻ എന്നിവിടങ്ങളിലാണ് മഴയെ തുടർന്ന് റോഡുകൾക്ക് വലിയ നാശനഷ്ടം ഉണ്ടായത്. ഗതാഗതവകുപ്പിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പ്രകാരം വിവിധ കൗണ്ടികളിലായി 300 ഓളം റോഡുകൾക്ക് കേടുപാടുകൾ ഉണ്ട്. 50 റോഡുകളിലൂടെയുള്ള ഗതാഗതം നിർത്തലാക്കേണ്ടതായും വന്നു.
ഡബ്ലിൻ: ദുബായിൽ നിന്നും ഡബ്ലിനിലേക്ക് വിമാനം സർവ്വീസ് നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം. ഇന്ന് വൈകുന്നേരം ദുബായിൽ നിന്നും എമിറേറ്റ്‌സ് വിമാനം ഡബ്ലിനിൽ എത്തും. കഴിഞ്ഞ വാരാന്ത്യം വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് യാത്ര ചെയ്യാൻ കഴിയാത്തവരായിരിക്കും ഈ വിമാനത്തിൽ ഉണ്ടാകുക. നിലവിലെ സാഹചര്യത്തിൽ ശുഭപ്രതീക്ഷ നൽകുന്ന വാർത്തയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്ന് വിദേശകാര്യമന്ത്രി ഹെലൻ മക്കെന്റി പറഞ്ഞു. ദുബായിൽ നിന്നും ഡബ്ലിനിലേക്ക് സർവ്വീസ് നടത്താൻ എമിറേറ്റ്‌സ് തീരുമാനിച്ചിരിക്കുന്നു. വിമാനക്കമ്പനിയുമായി ഉദ്യോഗസ്ഥർ അടിയ്ക്കടി ബന്ധപ്പെടുന്നുണ്ട്. വിമാനം റദ്ദായതിനെ തുടർന്ന് ദുബായിൽ കുടുങ്ങിയവർക്ക് ആവശ്യമുള്ള സഹായങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബെൽഫാസ്റ്റ്: ഡ്രോപ്പ് ഓഫ് സോണിലെ കാർ പാർക്കിംഗ് നിരക്കുകൾ വർധിപ്പിച്ച് ബെൽഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളം. 10 മിനിറ്റ് നേരത്തേയ്ക്ക് ഇനി മുതൽ 5 പൗണ്ടാണ് കാർ ഡ്രൈവർമാർക്ക് പാർക്കിംഗിനായി നൽകേണ്ടിവരിക. നേരത്തെ ഇത് മൂന്ന് പൗണ്ട് ആയിരുന്നു. 20 മിനിറ്റ് നേരത്തേയ്ക്ക് വാഹനം പാർക്ക് ചെയ്യണമെങ്കിൽ ഇനി മുതൽ 8 പൗണ്ടാണ് നൽകേണ്ടിവരിക. ഒരു മണിക്കൂർ നേരത്തേയ്ക്ക് 60 പൗണ്ടാണ് പാർക്കിംഗ് നിരക്കായി നൽകേണ്ടിവരിക. ഈ മാസം 9 മുതൽ ഡ്രൈവർമാരിൽ നിന്നും പുതിയ നിരക്കുകൾ ഈടാക്കി തുടങ്ങും.
ഡബ്ലിൻ: മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ അയർലൻഡിലുള്ളവർക്ക് മുന്നറിയിപ്പ്. 72 മണിക്കൂർ നേരത്തേയ്ക്കുള്ള അവശ്യസാധനങ്ങൾ കയ്യിൽ കരുതണമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു. ആഗോളതലത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് നിർദ്ദേശം. റഷ്യ-യുക്രെയ്ൻ, ഇസ്രായേൽ- ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിലും യൂറോപ്യൻ യൂണിയൻ സമാനമായ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഭക്ഷണം, വെള്ളം, ആവശ്യമുള്ള മരുന്നുകൾ എന്നിവ കയ്യിൽ കരുതണം എന്നാണ് നിർദ്ദേശം. ഇവയ്‌ക്കൊപ്പം ടോർച്ച് ലൈറ്റുകൾ, തിരിച്ചറിയൽ രേഖകൾ, ഷോർട്ട് വേവ് റേഡിയോകൾ എന്നിവയും കൈവശം കരുതണം. അയർലൻഡിന് പുറമേ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ ആളുകൾക്കും സമാന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡബ്ലിൻ: ശക്തമായ മഴ ലഭിച്ചതോടെ അയർലൻഡിലെ ഈർപ്പമേറിയ മാസമായി ഫെബ്രുവരി മാറി. ചരിത്രത്തിലെ തന്നെ ഏറ്റവും നനവുള്ള 19ാമത്തെ ഫെബ്രുവരി മാസമായിരുന്നു കഴിഞ്ഞുപോയത് എന്നാണ് കാലാവസ്ഥവകുപ്പ് വ്യക്തമാക്കുന്നത്. ഫെബ്രുവരിയിൽ 19 ശതമാനം അധിക മഴ ലഭിച്ചു. നനവുള്ള ഇരുണ്ട ദിനങ്ങളായിരുന്നു കഴിഞ്ഞ മാസം കൂടുതലായി അനുഭവപ്പെട്ടത്. കിഴക്ക്, തെക്ക് മേഖലകളിൽ അതിശക്തമായ മഴ ലഭിച്ചു. ഫെബ്രുവരി 5, ഫെബ്രുവരി 6, ഫെബ്രുവരി 11, ഫെബ്രുവരി 13 എന്നീ ദിവസങ്ങളിലായിരുന്നു രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.
ഡബ്ലിൻ: ക്രംലിൻ ഗാർഡ സ്‌റ്റേഷനിൽ സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാത വസ്തു കണ്ടെത്തി. ഇതേ തുടർന്ന് സ്റ്റേഷൻ ഒഴിപ്പിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് സ്‌റ്റേഷനിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു പാക്കേജ് കാണപ്പെടുകയായിരുന്നു. ഉടനെ പോലീസ് വിവരം ആർമി ഇഒഡി സംഘത്തെ അറിയിച്ചു. ഇവരെത്തി പിന്നീട് പരിശോധന നടത്തുകയായിരുന്നു.
കാർലോ: അയർലൻഡിനെ ആവേശത്തിരയിലാഴ്ത്താൻ കേരള ഹൗസ് ബോട്ട് റേസ് ഇക്കുറിയും എത്തുന്നു. അടുത്ത മാസം 26 ഞായറാഴ്ചയാണ് മത്സരങ്ങൾ. കേരള ഹൗസ് വള്ളം കളിയുടെ നാലാമത് സീസണാണ് അടുത്ത മാസം നടക്കുന്നത്. കഴിഞ്ഞ മൂന്ന് സീസണുകളിൽ നിന്നും വ്യത്യസ്തമായി ഒട്ടേറെ പുതുമകളാണ് ഇക്കുറിയുള്ളത്. തമിഴ്, കന്നട ടീമുകൾ ഇക്കുറിയും മത്സരത്തിന് എത്തുന്നുണ്ട്. കർണാടകയിൽ നിന്നും ആദ്യമായി വനിതകൾ മാത്രമുള്ള ടീം ഇക്കുറി മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. പുരുഷന്മാരുടെ ടീമുകളുമായിട്ടാണ് ഇവരുടെ പോരാട്ടം.
ഡബ്ലിൻ: മിഡിൽ ഈസ്റ്റിൽ നിന്നും ഐറിഷ് പൗരന്മാരെ തിരികെ രാജ്യത്തേയ്ക്ക് എത്തിക്കാൻ അയർലൻഡ് സർക്കാർ. ഇതിനായി ഒമാനിൽ നിന്നും പ്രത്യേക വിമാനം ചാർട്ടർ ചെയ്യും. വിദേശകാര്യമന്ത്രി ഹെലൻ മക്കെന്റിയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ദിവസങ്ങളിലാകും വിമാനം ചാർട്ടർ ചെയ്യുക. ഈ വിമാനത്തിൽ 280 പേരെ തിരികെ നാട്ടിലേക്ക് എത്തിക്കാൻ കഴിയും. മിഡിൽ ഈസ്റ്റിൽ നിന്നും സഹായം ആവശ്യപ്പെട്ട് ഇതുവരെ രണ്ടായിരം പൗരന്മാരാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ക്രൈസിസ് മാനേജ്‌മെന്റ് സെന്ററുമായി ബന്ധപ്പെട്ടിട്ടുള്ളത്.
കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. 30 വയസ്സുള്ള വ്യക്തിയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ടുബ്രിഡ് മോർ മേഖലയിൽ രാത്രി 9.20 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. മേഖല വഴി നടന്ന് പോകുകയായിരുന്നു യുവാവ്. ഇതിനിടെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിലവിൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ കെറിയിൽ ആണ് യുവാവ് ചികിത്സയിൽ ഉള്ളത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
