ഡബ്ലിൻ: അയർലൻഡിൽ മഴ തിരികെ എത്തുന്നു. ഇന്ന് മുതൽ രാജ്യത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. രാത്രി കാലങ്ങളിൽ അന്തരീക്ഷ താപനില മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസിലേക്ക് താഴും.
അറ്റ്ലാന്റിക്കിൽ നിന്നും മഴ അയർലൻഡിലേക്ക് നീങ്ങുന്നതായാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. ഇന്ന് പൊതുവെ മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും പകൽ അനുഭവപ്പെടുക. ഒപ്പം വെയിലും ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ഭാഗത്ത് മഴ ലഭിക്കും.
Discussion about this post

