ഡബ്ലിൻ: മിഡിൽ ഈസ്റ്റിൽ നിന്നും ഐറിഷ് പൗരന്മാരെ തിരികെ രാജ്യത്തേയ്ക്ക് എത്തിക്കാൻ അയർലൻഡ് സർക്കാർ. ഇതിനായി ഒമാനിൽ നിന്നും പ്രത്യേക വിമാനം ചാർട്ടർ ചെയ്യും. വിദേശകാര്യമന്ത്രി ഹെലൻ മക്കെന്റിയാണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത ദിവസങ്ങളിലാകും വിമാനം ചാർട്ടർ ചെയ്യുക. ഈ വിമാനത്തിൽ 280 പേരെ തിരികെ നാട്ടിലേക്ക് എത്തിക്കാൻ കഴിയും. മിഡിൽ ഈസ്റ്റിൽ നിന്നും സഹായം ആവശ്യപ്പെട്ട് ഇതുവരെ രണ്ടായിരം പൗരന്മാരാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ക്രൈസിസ് മാനേജ്മെന്റ് സെന്ററുമായി ബന്ധപ്പെട്ടിട്ടുള്ളത്.
Discussion about this post

