ഡബ്ലിൻ: മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ അയർലൻഡിലുള്ളവർക്ക് മുന്നറിയിപ്പ്. 72 മണിക്കൂർ നേരത്തേയ്ക്കുള്ള അവശ്യസാധനങ്ങൾ കയ്യിൽ കരുതണമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു. ആഗോളതലത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് നിർദ്ദേശം. റഷ്യ-യുക്രെയ്ൻ, ഇസ്രായേൽ- ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിലും യൂറോപ്യൻ യൂണിയൻ സമാനമായ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
ഭക്ഷണം, വെള്ളം, ആവശ്യമുള്ള മരുന്നുകൾ എന്നിവ കയ്യിൽ കരുതണം എന്നാണ് നിർദ്ദേശം. ഇവയ്ക്കൊപ്പം ടോർച്ച് ലൈറ്റുകൾ, തിരിച്ചറിയൽ രേഖകൾ, ഷോർട്ട് വേവ് റേഡിയോകൾ എന്നിവയും കൈവശം കരുതണം. അയർലൻഡിന് പുറമേ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ ആളുകൾക്കും സമാന നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post

