കാർലോ: അയർലൻഡിനെ ആവേശത്തിരയിലാഴ്ത്താൻ കേരള ഹൗസ് ബോട്ട് റേസ് ഇക്കുറിയും എത്തുന്നു. അടുത്ത മാസം 26 ഞായറാഴ്ചയാണ് മത്സരങ്ങൾ. കേരള ഹൗസ് വള്ളം കളിയുടെ നാലാമത് സീസണാണ് അടുത്ത മാസം നടക്കുന്നത്.
കഴിഞ്ഞ മൂന്ന് സീസണുകളിൽ നിന്നും വ്യത്യസ്തമായി ഒട്ടേറെ പുതുമകളാണ് ഇക്കുറിയുള്ളത്. തമിഴ്, കന്നട ടീമുകൾ ഇക്കുറിയും മത്സരത്തിന് എത്തുന്നുണ്ട്. കർണാടകയിൽ നിന്നും ആദ്യമായി വനിതകൾ മാത്രമുള്ള ടീം ഇക്കുറി മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. പുരുഷന്മാരുടെ ടീമുകളുമായിട്ടാണ് ഇവരുടെ പോരാട്ടം.
Discussion about this post

