കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. 30 വയസ്സുള്ള വ്യക്തിയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ടുബ്രിഡ് മോർ മേഖലയിൽ രാത്രി 9.20 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. മേഖല വഴി നടന്ന് പോകുകയായിരുന്നു യുവാവ്. ഇതിനിടെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിലവിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കെറിയിൽ ആണ് യുവാവ് ചികിത്സയിൽ ഉള്ളത്.
Discussion about this post

