Author: sreejithakvijayan

ടൈറോൺ: കൗണ്ടി ടൈറോണിലെ ഫാമിൽ പക്ഷിപ്പനിബാധയെന്ന് സംശയം. ഇതേ തുടർന്ന് ഫാമിലെ കോഴികളെ കൊന്നൊടുക്കി. ന്യൂടൗൺസ്‌റ്റെവാർട്ടിന് സമീപമുള്ള ഫാമിൽ ആയിരുന്നു സംഭവം. ഇതിന് പിന്നാലെ പ്രദേശത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഫാമിലെ പക്ഷികളുടെ ലക്ഷണങ്ങളും പരിശോധനാ ഫലങ്ങളും അടിസ്ഥാനമാക്കിയാണ് കൊന്നൊടുക്കിയത്. ഫാമിന് ചുറ്റുമുള്ളയിടം താത്കാലിക നിയന്ത്രണ മേഖലയാക്കിയിട്ടുണ്ട്. ഇവിടെയുള്ള മറ്റ് ഫാമുടമകൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.

Read More

ഡബ്ലിൻ: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടെ ദുബായിൽ നിന്നുള്ള വിമാനം ഡബ്ലിനിൽ. 384 ഐറിഷ് പൗരന്മാരുമായാണ് ദുബായിൽ നിന്നുള്ള എമിറേറ്റ്‌സ് വിമാനം ഡബ്ലിനിൽ എത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു വിമാനം എത്തിയത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ആഴ്ച വരാൻ കഴിയാത്തവരെയാണ് തിരികെ എത്തിച്ചിരിക്കുന്നത്. ഇവരെ സ്വീകരിക്കാൻ കുടുംബാംഗങ്ങൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഗൾഫ് മേഖലകളിൽ കുടുങ്ങിയ ബാക്കിയുള്ളവരെ തിരികെ എത്തിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് സർക്കാർ.

Read More

ഡബ്ലിൻ: പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും കൂടുതൽ മതവിശ്വാസമുള്ള രാജ്യമായി അയർലൻഡ്. ഐറിഷ് ബിഷപ്പുമാർ നടത്തിയ സർവ്വേയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. പടിഞ്ഞാറൻ യൂറോപ്പിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അയർലൻഡിൽ തങ്ങൾക്ക് മതമില്ലെന്ന് പറഞ്ഞവരുടെ എണ്ണം വളരെ കുറവാണ്. 32 ശതമാനം ആളുകൾ മാത്രമാണ് തങ്ങൾക്ക് മതമില്ലെന്ന് വ്യക്തമാക്കിയത്. 59 ശതമാനം പേർ കത്തോലിക്കാ വിശ്വാസികൾ ആണെന്ന് വ്യക്തമാക്കി. പ്രായം കുറഞ്ഞവരിൽ മതവിശ്വാസങ്ങളിലുള്ള ഇഷ്ടം 42 ശതമാനം ആണ്. 16 നും 29 നും ഇടയിൽ പ്രായമുള്ളവരിലാണ് ഏറ്റവും കൂടുതൽ മതവിശ്വാസം പ്രകടമാകുന്നത്.

Read More

ഡബ്ലിൻ: വിഎച്ച്‌ഐ വിമെൻസ് മിനി മാരത്തോണിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇന്ന് മുതലാണ് രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചത്. മെയ് 31 ന് ആണ് പരിപാടി. മാരത്തോണിൽ ഏകദേശം 30,000 സ്ത്രീകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡബ്ലിൻ സിറ്റി സെന്ററിൽ ഉച്ചയ്ക്ക് 12.30 ഓടെയാണ് പരിപാടി ആരംഭിക്കുക. 10 കിലോമീറ്ററാണ് മാരത്തോൺ.

Read More

ഡബ്ലിൻ: വിവാദ അധ്യാപകൻ എനോക്ക് ബർക്കിന്റെ അമ്മയും സഹോദരിയും ജയിലിലേക്ക്. കോടതിയലക്ഷ്യ കേസിൽ ഇരുവരെയും ജയിലിൽ അടയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബ്രയാൻ ക്രെഗന്റേതാണ് ഉത്തരവ്. കഴിഞ്ഞ മാസം കേസിന്റെ വിചാരണയ്ക്കിടെ ഉണ്ടായ സംഭവ വികാസങ്ങളാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിക്കാൻ കോടതിയെ നിർബന്ധിതമാക്കിയത്. വിചാരണയ്ക്കിടെ ഇവർ കോടതിമുറിയിൽ ബഹളം ഉണ്ടാക്കുകയും നടപടികൾ തടസ്സപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്നാണ് കോടതി കോടതിലക്ഷ്യ നടപടികൾ സ്വീകരിച്ചത്. എനോക്കിന്റെ അമ്മ മാർട്ടിനയെയും സഹോദരി അമ്മിയെയും രണ്ടാഴ്ച ജയിലിൽ അടയ്ക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഭക്ഷ്യവസ്തുക്കളുടെ വില ഉയരാൻ സാധ്യത. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന്റെ ഫലമായാണ് അയർലൻഡിൽ വിലകൾ ഉയരുന്നത്. ഹോർമുസ് കടലിടുക്ക് അടച്ചതോടെ അയർലൻഡിലേക്ക് കൃഷി ആവശ്യത്തിനുള്ള രാസവളം എത്തുന്നത് തടസ്സപ്പെട്ടു. ഇത് വിളയെ ബാധിക്കുമെന്നാണ് ഡബ്ലിനിലെ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക വിദഗ്ധ ഡോ. എമ്മ ഹോവാർഡ് പറയുന്നത്. ആക്രമണത്തെ തുടർന്ന് ആഗോള എണ്ണ, വാതക വിതരണത്തിന്റെ 20 ശതമാനം നിർത്തിവച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വഴിവരുന്ന എണ്ണയുടെ അളവ് കുറയുന്നത് വിതരണത്തെ ബാധിക്കും. ഇത് വില ഉയരാൻ കാരണമാകും. വളം പോലുള്ള മറ്റ് നിരവധി വിഭവങ്ങൾ കടലിടുക്കിലൂടെ കടന്നുപോകുന്നതിനാൽ എല്ലാ ഉൽപ്പന്നങ്ങൾക്കും വിലയിൽ വർദ്ധനവുണ്ടാകുമെന്നും എമ്മ പറഞ്ഞു.

Read More

ഡബ്ലിൻ: ദുബായിൽ നിന്നും ഐറിഷ് പൗരന്മാരുമായുള്ള വിമാനം ഇന്ന് വൈകീട്ട് യാത്ര തിരിക്കും. വിദേശകാര്യമന്ത്രാലയാണ് വിവരങ്ങൾ പുറത്തുവിട്ടത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പ്രാദേശിക സമയം വൈകീട്ട് ആറ് മണിയ്ക്ക് വിമാനം പുറപ്പെടും. എമിറേറ്റ്‌സ് വിമാനം ആണ് ദുബായിൽ നിന്നും ഡബ്ലിനിലേക്ക് സർവ്വീസ് നടത്തുന്നത്. യാത്ര സംബന്ധിച്ച വിവരങ്ങൾ വിമാനക്കമ്പനി എംബസിയ്ക്ക് കൈമാറിയിട്ടുണ്ട്. യാത്രികരുടെ സീറ്റ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. കൂടുതൽ വിശദാംശങ്ങൾക്കായി യാത്രികർ എമിറേറ്റ്‌സുമായി ബന്ധപ്പെടണമെന്ന് സർക്കാർ നിർദ്ദേശിച്ചു.

Read More

ഡബ്ലിൻ: കുട്ടികൾക്കിടയിലെ നിക്കോട്ടിൻ ഉപയോഗത്തിന് തടയിടാൻ അയർലൻഡ് സർക്കാർ. 18 ന് താഴെയുളള കുട്ടികൾക്ക് നിക്കോട്ടിൻ പൗച്ചുകൾ വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തും. ഇതിനായി പുതിയ നിയമം കൊണ്ടുവരാനുള്ള ആലോചനയിലാണ് സർക്കാർ. ചുണ്ടിനും മോണയ്ക്കും ഇടയിൽ വച്ച് ഉപയോഗിക്കുന്ന ലഹരി വസ്തുവാണ് നിക്കോട്ടിൻ പൗച്ചുകൾ. പുകയില ഉത്പന്നങ്ങളും വാപ്പുകളും പോലെ നിയമത്തിന് കീഴിൽ ഇല്ലാത്ത ലഹരിവസ്തു കൂടിയാണ് ഇത്. അടുത്തിടെയായി ചെറിയ കുട്ടികളിൽ ഇതിന്റെ ഉപയോഗം വ്യാപകമായതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നിരോധിക്കാൻ തീരുമാനിച്ചത്.

Read More

ഡബ്ലിൻ: അയർലൻഡിലെ റീട്ടെയ്ൽ വ്യാപാരികൾ ഇന്ധനവില വർധിപ്പിക്കുന്നതായി പരാതി. യുദ്ധം മുതലെടുത്ത് ഉപഭോക്താക്കളിൽ നിന്നും ഇരട്ടിതുക ഈടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തി. അയർലൻഡിലെ നിലവിലെ ഊർജ്ജവിലകൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. ഇതിനിടെയാണ് യുദ്ധം മുതലെടുത്ത് വ്യാപാരികൾ വില വർധിപ്പിക്കുന്നത്. യൂറോസ്റ്റാറ്റ് ഡാറ്റ പ്രകാരം ഊർജ്ജവിലകളുടെ കാര്യത്തിൽ അഞ്ചാംസ്ഥാനമാണ് അയർലൻഡിന് ഉള്ളത്.

Read More

ഡബ്ലിൻ: ക്ലോണ്ടാൽക്കിൻ കിൽകാർബെറി ഗ്രേഞ്ച് മലയാളി അസോസിയേഷന് (കെഐജിഎംഎ) പുതിയ നേതൃത്വം. ഈ വർഷത്തേയ്ക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ഭാരവാഹികൾ ചുമതലയേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ആയിരുന്നു പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. ടിജി രാജുവാണ് പുതിയ കമ്മിറ്റിയുടെ പ്രസിഡന്റ്. ജോഷി അബ്രഹാമിനെ സെക്രട്ടറിയായും ലിജു തങ്കച്ചനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തിട്ടുണ്ട്. മാത്യു ദേവസ്സിയാണ് ജോയിന്റ് സെക്രട്ടറി.

Read More