ഡബ്ലിൻ: ശക്തമായ മഴ ലഭിച്ചതോടെ അയർലൻഡിലെ ഈർപ്പമേറിയ മാസമായി ഫെബ്രുവരി മാറി. ചരിത്രത്തിലെ തന്നെ ഏറ്റവും നനവുള്ള 19ാമത്തെ ഫെബ്രുവരി മാസമായിരുന്നു കഴിഞ്ഞുപോയത് എന്നാണ് കാലാവസ്ഥവകുപ്പ് വ്യക്തമാക്കുന്നത്. ഫെബ്രുവരിയിൽ 19 ശതമാനം അധിക മഴ ലഭിച്ചു.
നനവുള്ള ഇരുണ്ട ദിനങ്ങളായിരുന്നു കഴിഞ്ഞ മാസം കൂടുതലായി അനുഭവപ്പെട്ടത്. കിഴക്ക്, തെക്ക് മേഖലകളിൽ അതിശക്തമായ മഴ ലഭിച്ചു. ഫെബ്രുവരി 5, ഫെബ്രുവരി 6, ഫെബ്രുവരി 11, ഫെബ്രുവരി 13 എന്നീ ദിവസങ്ങളിലായിരുന്നു രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.
Discussion about this post

