ഡബ്ലിൻ: ദുബായിൽ നിന്നും ഡബ്ലിനിലേക്ക് വിമാനം സർവ്വീസ് നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം. ഇന്ന് വൈകുന്നേരം ദുബായിൽ നിന്നും എമിറേറ്റ്സ് വിമാനം ഡബ്ലിനിൽ എത്തും. കഴിഞ്ഞ വാരാന്ത്യം വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് യാത്ര ചെയ്യാൻ കഴിയാത്തവരായിരിക്കും ഈ വിമാനത്തിൽ ഉണ്ടാകുക.
നിലവിലെ സാഹചര്യത്തിൽ ശുഭപ്രതീക്ഷ നൽകുന്ന വാർത്തയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്ന് വിദേശകാര്യമന്ത്രി ഹെലൻ മക്കെന്റി പറഞ്ഞു. ദുബായിൽ നിന്നും ഡബ്ലിനിലേക്ക് സർവ്വീസ് നടത്താൻ എമിറേറ്റ്സ് തീരുമാനിച്ചിരിക്കുന്നു. വിമാനക്കമ്പനിയുമായി ഉദ്യോഗസ്ഥർ അടിയ്ക്കടി ബന്ധപ്പെടുന്നുണ്ട്. വിമാനം റദ്ദായതിനെ തുടർന്ന് ദുബായിൽ കുടുങ്ങിയവർക്ക് ആവശ്യമുള്ള സഹായങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

