ഡബ്ലിൻ: ക്രംലിൻ ഗാർഡ സ്റ്റേഷനിൽ സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാത വസ്തു കണ്ടെത്തി. ഇതേ തുടർന്ന് സ്റ്റേഷൻ ഒഴിപ്പിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോലീസ് സ്റ്റേഷനിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു പാക്കേജ് കാണപ്പെടുകയായിരുന്നു. ഉടനെ പോലീസ് വിവരം ആർമി ഇഒഡി സംഘത്തെ അറിയിച്ചു. ഇവരെത്തി പിന്നീട് പരിശോധന നടത്തുകയായിരുന്നു.
Discussion about this post

