ഡബ്ലിൻ: ചന്ദ്രാ ചുഴലിക്കാറ്റിനെ തുടർന്ന് തകർന്ന റോഡുകൾ ശരിയാക്കാൻ ചിലവിടേണ്ടിവരിക 59 മില്യൺ യൂറോ. പ്രാദേശിക ഭരണകൂടങ്ങൾ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗതാഗതവകുപ്പാണ് ചിലവ് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. എട്ട് പ്രാദേശിക ഭരണകൂടങ്ങൾക്ക് കീഴിലെ മേഖലകളിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായി ഗതാഗതവകുപ്പ് വിലയിരുത്തുന്നു.
കാർലോ, കിൽക്കെന്നി, വാട്ടർഫോർഡ് സിറ്റി, കൗണ്ടി, വെക്സ്ഫോർഡ്, വിക്ലോ, ലാവോയിസ്, ലൗത്ത്, മൊനാഘൻ എന്നിവിടങ്ങളിലാണ് മഴയെ തുടർന്ന് റോഡുകൾക്ക് വലിയ നാശനഷ്ടം ഉണ്ടായത്. ഗതാഗതവകുപ്പിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പ്രകാരം വിവിധ കൗണ്ടികളിലായി 300 ഓളം റോഡുകൾക്ക് കേടുപാടുകൾ ഉണ്ട്. 50 റോഡുകളിലൂടെയുള്ള ഗതാഗതം നിർത്തലാക്കേണ്ടതായും വന്നു.
Discussion about this post

