ബെൽഫാസ്റ്റ്: ഡ്രോപ്പ് ഓഫ് സോണിലെ കാർ പാർക്കിംഗ് നിരക്കുകൾ വർധിപ്പിച്ച് ബെൽഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളം. 10 മിനിറ്റ് നേരത്തേയ്ക്ക് ഇനി മുതൽ 5 പൗണ്ടാണ് കാർ ഡ്രൈവർമാർക്ക് പാർക്കിംഗിനായി നൽകേണ്ടിവരിക. നേരത്തെ ഇത് മൂന്ന് പൗണ്ട് ആയിരുന്നു.
20 മിനിറ്റ് നേരത്തേയ്ക്ക് വാഹനം പാർക്ക് ചെയ്യണമെങ്കിൽ ഇനി മുതൽ 8 പൗണ്ടാണ് നൽകേണ്ടിവരിക. ഒരു മണിക്കൂർ നേരത്തേയ്ക്ക് 60 പൗണ്ടാണ് പാർക്കിംഗ് നിരക്കായി നൽകേണ്ടിവരിക. ഈ മാസം 9 മുതൽ ഡ്രൈവർമാരിൽ നിന്നും പുതിയ നിരക്കുകൾ ഈടാക്കി തുടങ്ങും.
Discussion about this post

