- സഞ്ജു മങ്ങി; സൂര്യവംശിയും ജഡേജയും തിളങ്ങി; ചെന്നൈയെ പഞ്ചറാക്കി രാജസ്ഥാൻ
- ചായം കൊണ്ട് മിനുക്കിയ ഈസ്റ്റർ മുട്ടകൾ; പിന്നിലെ കഥ ഇതാണ്
- അന്തരീക്ഷ താപനില കുറയും; അയർലൻഡിൽ മഞ്ഞ് വീഴ്ച
- തോമസ് ജോസഫ് അയർലൻഡിലെ കമ്മീഷണർ ഓഫ് ഓത്ത്
- ടിപ്പററിയിലെ ആക്രമണം; യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ
- എയർ ലിംഗസിൽ സ്റ്റാർ ലിങ്ക് വൈ ഫൈ
- റയാൻഎയർ ക്രൂ അംഗത്തിന് മർദ്ദനം
- കാറ്റും പ്രതികൂല കാലാവസ്ഥയും; ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ അടിയന്തിര ലാൻഡിംഗ്
Author: sreejithakvijayan
ടൈറോൺ: ഒമാഗിൽ പക്ഷിപ്പനി ബാധ സംശയിക്കുന്ന പശ്ചാത്തലത്തിൽ രോഗ നിയന്ത്രണ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രദേശത്തെ ഫാമുകളിലുള്ള പക്ഷികളെ കൊന്നൊടുക്കും. താത്കാലികമായി നിയന്ത്രണങ്ങളും പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് പ്രദേശത്തെ കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി ബാധ സംശയിക്കുന്നതായുള്ള വിവരം പുറത്തുവന്നത്. തൊട്ട് പിന്നാലെ തന്നെ ഇവിടുത്തെ മുഴുവൻ കോഴികളെയും കൊന്നൊടുക്കിയിട്ടുണ്ട്. നിലവിൽ ഫാമിന് ചുറ്റുമുള്ള പ്രദേശത്ത് അതീവ ജാഗ്രത പുലർത്തുകയാണ്.
ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ വർഷം പണി കഴിപ്പിച്ചത് 9000 സോഷ്യൽ ഹോമുകൾ. പ്രതിപക്ഷത്തിന്റെ വിമർശനത്തെ തുടർന്ന് ഭവനമന്ത്രി ജെയിംസ് ബ്രൗണാണ് സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. 2025 ൽ 9089 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഭവനലക്ഷ്യം കൈവരിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നുവെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ആരോപണം. എന്നാൽ 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 16 ശതമാനം വീടുകൾ അധികമായി പൂർത്തീകരിക്കാൻ സർക്കാരിന് കഴിഞ്ഞു. 1256 സോഷ്യൽ ഹോമുകളുടെ നിർമ്മാണം ആണ് ഇക്കുറി അധികമായി പൂർത്തിയാക്കിയത്.
ഡബ്ലിൻ: അയർലൻഡിൽ മഴ ശക്തമാകുന്നു. ഇതേ തുടർന്ന് ഇന്ന് ഡബ്ലിൻ ഉൾപ്പെടെയുള്ള കൗണ്ടികളിൽ മെറ്റ് ഐറാൻ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. കാർലോ, കിൽക്കെന്നി, വെക്‌സ്‌ഫോർഡ്, വിക്ലോ, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലും യെല്ലോ വാണിംഗ് ആണ്. ഉച്ചയ്ക്ക് 12 മണി മുതൽ കൗണ്ടികളിൽ യെല്ലോ വാണിംഗ് നിലവിൽവന്നു. വൈകീട്ട് ആറ് മണിവരെയാണ് വാണിംഗ് തുടരുക. ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കം ഉൾപ്പെടെ ഉണ്ടാകാം. യാത്രയ്ക്കും തടസ്സം നേരിടാം.
ഡബ്ലിൻ: ഐആർപി കാർഡ് പുതുക്കാൻ കാലതാമസം തുടരുന്ന പശ്ചാത്തലത്തിൽ സമരം പ്രഖ്യാപിച്ച് ക്രാന്തി അയർലൻഡ്. ഈ മാസം 12 ന് രാവിലെ 11 മണിയ്ക്ക് സമരം ചെയ്യുമെന്നാണ് പ്രഖ്യാപനം. ജിഎൻഐബി ഓഫീസിന് മുൻപിൽ ആണ് സമരം നടത്തുന്നത്. പ്രശ്‌നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ മാർഗ്ഗങ്ങളുമായി മുന്നോട്ട് പോകാനാണ് കാന്ത്രി അയർലൻഡിന്റെ ആലോചന. മാസങ്ങളുടെ കാലതാമസം ആണ് ഐആർപി കാർഡ് പുതുക്കലിന് ഉണ്ടാകുന്നത്. ഇത് നിരവധി പേരുടെ യാത്രകളെയും ജോലിയെയും ബാധിച്ചിട്ടുണ്ട്. നിലവിൽ ഐആർപി കാർഡില്ലാതെ യാത്ര ചെയ്യാനുള്ള ഇളവ് അവസാനിച്ചിരിക്കുകയാണ്. ഇതോടെയാണ് ആളുകൾ പ്രതിസന്ധിയിലായത്. ഉറ്റവരുടെ വിയോഗത്തെ തുടർന്ന് നാട്ടിലേക്ക് പോകാൻ കഴിയാത്തവർ ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു.
ഡബ്ലിൻ: അയർലൻഡിൽ ഇന്ധനവില കുതിച്ചുയരുന്നതിനിടെ എനർജി റിലീഫ് പ്രതീക്ഷിച്ചവർക്ക് തിരിച്ചടി. ഹ്രസ്വകാല എനർജി റിലീഫ് സർക്കാർ നൽകില്ല. നിലവിലെ സാഹചര്യത്തിൽ ഇത് ഉചിതമല്ലെന്നാണ് പൊതുചിലവ് മന്ത്രി ജാക്ക് ചേംബേഴ്‌സ് വ്യക്തമാക്കുന്നത്. നിലവിൽ രാജ്യത്ത് ഇന്ധന വിലയിൽ വലിയ വർധനവ് ഉണ്ട്. ഇത് ന്യായമാണെന്നാണ് ചേംബേഴ് പറയുന്നത്. ഹോം ഹീറ്റിംഗ് ഓയിലിന്റെ ഉൾപ്പെടെ വിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ എണ്ണ വിലയിലെ വർധനവ് വിതരണത്തിൽ കുറവ് ഉണ്ടാക്കിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ഡബ്ലിൻ ഹോളി ട്രിനിറ്റി സിഎസ്‌ഐ കോൺഗ്രിഗേഷനിൽ വച്ച് നടത്തപ്പെട്ട സ്ഥിരീകരണ ശുശ്രൂഷയിൽ 19 കുട്ടികൾ സ്ഥിരീകരിക്കപ്പെട്ട് സഭയുടെ പൂർണ അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു പരിപാടി. സ്ഥിരീകരണ ശുശ്രൂഷകൾക്ക് സിഎസ്‌ഐ മധ്യകേരള മഹായിടവക അധ്യക്ഷൻ റൈറ്റ് റവ. ഡോ മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് നേതൃത്വം നൽകി. സഭയുടെ ക്രിസ്റ്റൽ ജൂബിലി സമാപന യോഗവും നടന്നു. ഇതിൽ ബിഷപ്പിനോടൊപ്പം ചർച്ച് ഓഫ് അയർലൻഡ് ആർച്ച് ബിഷപ്പ്, മോസ്റ്റ് റവ. ഡോ മൈക്കൽ ജാക്‌സണും പങ്കെടുത്തിരുന്നു.
കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ ഒരു മരണം. 30 വയസ്സുള്ള യുവാവിനാണ് ജീവൻ നഷ്ടമായത്. യുവാവിന്റെ മൃതദേഹം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ കെറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാർച്ച് 2 ന് ആയിരുന്നു അപകടം ഉണ്ടായത്. നടന്ന് പോകുകയായിരുന്ന 30 കാരനെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവിനെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ കെറിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ ഇന്ന് മുതൽ മഴയുള്ള കാലാവസ്ഥ. അന്തരീക്ഷതാപനില കുറയും. വരും ദിവസങ്ങളിൽ മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസിലേക്ക് താപനില കുറയുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച രാജ്യവ്യാപകമായി മഴ ലഭിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമാകും. രാവിലെ മുതൽ ഉച്ചവരെ നല്ല വെയിലുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. പുലർച്ചെയ്‌ക്കോ അല്ലെങ്കിൽ വൈകീട്ടോ ആയിരിക്കും മഴ അനുഭവപ്പെടുക. കിഴക്കൻ മേഖലയിൽ ആയിരിക്കും മഴ കൂടുതലായി ലഭിക്കുക.
ഡബ്ലിൻ: പ്രിയപ്പെട്ടവരുമായി ഒന്നിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് ദുബായിൽ നിന്നും ഡബ്ലിനിൽ എത്തിയവർ. തിരികെ നാട്ടിലേക്ക് എത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് യാത്രികർ അഭിപ്രായപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് എമിറേറ്റ്‌സ് വിമാനം യാത്രികരുമായി ഡബ്ലിനിൽ എത്തിയത്. 384 യാത്രികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. നാട്ടിലേക്ക് തിരികെ മടങ്ങാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ന്യൂകാസിൽ സ്വദേശിയായ നോറിട്ട ഗിയറി പറഞ്ഞു. സിനിമപോലെയായിരുന്നു ഇതുവരെയുള്ള സംഭവ വികാസങ്ങൾ തോന്നിയതെന്നു അവർ പറഞ്ഞു.
പോർട്ട്‌ലാവോയിസ്: മിഡ്‌ലാൻഡ്‌സ്, പോർട്ട്‌ലാവോയിസ് ജയിൽ സമുച്ചയത്തിലേക്ക് മയക്കുമരുന്നും ഫോണുകളും എത്തിക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്. രണ്ട് ഡ്രോണുകൾ പിടികൂടി. ഈ ആഴ്ചയാണ് ഇരു സംഭവങ്ങളും ഉണ്ടായത്. ഡിവിഷണൽ ഡ്രഗ്‌സ് യൂണിറ്റ്, ഡിറ്റക്ടീവ് യൂണിറ്റ് എന്നിവർ ചേർന്നാണ് ഡ്രോണുകൾ പിടികൂടിയത്. തിങ്കളാഴ്ച ആയിരുന്നു ആദ്യ സംഭവം ഉണ്ടായത്. ജയിൽ വളപ്പിലേക്ക് ഫോണും മയക്കുമരുന്നുമായി ഡ്രോൺ എത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു രണ്ടാമത്തെ സംഭവം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
