ടൈറോൺ: കൗണ്ടി ടൈറോണിലെ ഫാമിൽ പക്ഷിപ്പനിബാധയെന്ന് സംശയം. ഇതേ തുടർന്ന് ഫാമിലെ കോഴികളെ കൊന്നൊടുക്കി. ന്യൂടൗൺസ്റ്റെവാർട്ടിന് സമീപമുള്ള ഫാമിൽ ആയിരുന്നു സംഭവം. ഇതിന് പിന്നാലെ പ്രദേശത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഫാമിലെ പക്ഷികളുടെ ലക്ഷണങ്ങളും പരിശോധനാ ഫലങ്ങളും അടിസ്ഥാനമാക്കിയാണ് കൊന്നൊടുക്കിയത്. ഫാമിന് ചുറ്റുമുള്ളയിടം താത്കാലിക നിയന്ത്രണ മേഖലയാക്കിയിട്ടുണ്ട്. ഇവിടെയുള്ള മറ്റ് ഫാമുടമകൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
Discussion about this post

