ഡബ്ലിൻ: ദുബായിൽ നിന്നും ഐറിഷ് പൗരന്മാരുമായുള്ള വിമാനം ഇന്ന് വൈകീട്ട് യാത്ര തിരിക്കും. വിദേശകാര്യമന്ത്രാലയാണ് വിവരങ്ങൾ പുറത്തുവിട്ടത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പ്രാദേശിക സമയം വൈകീട്ട് ആറ് മണിയ്ക്ക് വിമാനം പുറപ്പെടും.
എമിറേറ്റ്സ് വിമാനം ആണ് ദുബായിൽ നിന്നും ഡബ്ലിനിലേക്ക് സർവ്വീസ് നടത്തുന്നത്. യാത്ര സംബന്ധിച്ച വിവരങ്ങൾ വിമാനക്കമ്പനി എംബസിയ്ക്ക് കൈമാറിയിട്ടുണ്ട്. യാത്രികരുടെ സീറ്റ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. കൂടുതൽ വിശദാംശങ്ങൾക്കായി യാത്രികർ എമിറേറ്റ്സുമായി ബന്ധപ്പെടണമെന്ന് സർക്കാർ നിർദ്ദേശിച്ചു.
Discussion about this post

