ഡബ്ലിൻ: പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും കൂടുതൽ മതവിശ്വാസമുള്ള രാജ്യമായി അയർലൻഡ്. ഐറിഷ് ബിഷപ്പുമാർ നടത്തിയ സർവ്വേയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. പടിഞ്ഞാറൻ യൂറോപ്പിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അയർലൻഡിൽ തങ്ങൾക്ക് മതമില്ലെന്ന് പറഞ്ഞവരുടെ എണ്ണം വളരെ കുറവാണ്.
32 ശതമാനം ആളുകൾ മാത്രമാണ് തങ്ങൾക്ക് മതമില്ലെന്ന് വ്യക്തമാക്കിയത്. 59 ശതമാനം പേർ കത്തോലിക്കാ വിശ്വാസികൾ ആണെന്ന് വ്യക്തമാക്കി. പ്രായം കുറഞ്ഞവരിൽ മതവിശ്വാസങ്ങളിലുള്ള ഇഷ്ടം 42 ശതമാനം ആണ്. 16 നും 29 നും ഇടയിൽ പ്രായമുള്ളവരിലാണ് ഏറ്റവും കൂടുതൽ മതവിശ്വാസം പ്രകടമാകുന്നത്.
Discussion about this post

