ഡബ്ലിൻ: അയർലൻഡിൽ ഭക്ഷ്യവസ്തുക്കളുടെ വില ഉയരാൻ സാധ്യത. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന്റെ ഫലമായാണ് അയർലൻഡിൽ വിലകൾ ഉയരുന്നത്. ഹോർമുസ് കടലിടുക്ക് അടച്ചതോടെ അയർലൻഡിലേക്ക് കൃഷി ആവശ്യത്തിനുള്ള രാസവളം എത്തുന്നത് തടസ്സപ്പെട്ടു. ഇത് വിളയെ ബാധിക്കുമെന്നാണ് ഡബ്ലിനിലെ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക വിദഗ്ധ ഡോ. എമ്മ ഹോവാർഡ് പറയുന്നത്.
ആക്രമണത്തെ തുടർന്ന് ആഗോള എണ്ണ, വാതക വിതരണത്തിന്റെ 20 ശതമാനം നിർത്തിവച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വഴിവരുന്ന എണ്ണയുടെ അളവ് കുറയുന്നത് വിതരണത്തെ ബാധിക്കും. ഇത് വില ഉയരാൻ കാരണമാകും.
വളം പോലുള്ള മറ്റ് നിരവധി വിഭവങ്ങൾ കടലിടുക്കിലൂടെ കടന്നുപോകുന്നതിനാൽ എല്ലാ ഉൽപ്പന്നങ്ങൾക്കും വിലയിൽ വർദ്ധനവുണ്ടാകുമെന്നും എമ്മ പറഞ്ഞു.
Discussion about this post

