ഡബ്ലിൻ: വിവാദ അധ്യാപകൻ എനോക്ക് ബർക്കിന്റെ അമ്മയും സഹോദരിയും ജയിലിലേക്ക്. കോടതിയലക്ഷ്യ കേസിൽ ഇരുവരെയും ജയിലിൽ അടയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബ്രയാൻ ക്രെഗന്റേതാണ് ഉത്തരവ്.
കഴിഞ്ഞ മാസം കേസിന്റെ വിചാരണയ്ക്കിടെ ഉണ്ടായ സംഭവ വികാസങ്ങളാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിക്കാൻ കോടതിയെ നിർബന്ധിതമാക്കിയത്. വിചാരണയ്ക്കിടെ ഇവർ കോടതിമുറിയിൽ ബഹളം ഉണ്ടാക്കുകയും നടപടികൾ തടസ്സപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്നാണ് കോടതി കോടതിലക്ഷ്യ നടപടികൾ സ്വീകരിച്ചത്. എനോക്കിന്റെ അമ്മ മാർട്ടിനയെയും സഹോദരി അമ്മിയെയും രണ്ടാഴ്ച ജയിലിൽ അടയ്ക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്.
Discussion about this post

