ഡബ്ലിൻ: അയർലൻഡിലെ റീട്ടെയ്ൽ വ്യാപാരികൾ ഇന്ധനവില വർധിപ്പിക്കുന്നതായി പരാതി. യുദ്ധം മുതലെടുത്ത് ഉപഭോക്താക്കളിൽ നിന്നും ഇരട്ടിതുക ഈടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തി.
അയർലൻഡിലെ നിലവിലെ ഊർജ്ജവിലകൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. ഇതിനിടെയാണ് യുദ്ധം മുതലെടുത്ത് വ്യാപാരികൾ വില വർധിപ്പിക്കുന്നത്. യൂറോസ്റ്റാറ്റ് ഡാറ്റ പ്രകാരം ഊർജ്ജവിലകളുടെ കാര്യത്തിൽ അഞ്ചാംസ്ഥാനമാണ് അയർലൻഡിന് ഉള്ളത്.
Discussion about this post

