ഡബ്ലിൻ: കുട്ടികൾക്കിടയിലെ നിക്കോട്ടിൻ ഉപയോഗത്തിന് തടയിടാൻ അയർലൻഡ് സർക്കാർ. 18 ന് താഴെയുളള കുട്ടികൾക്ക് നിക്കോട്ടിൻ പൗച്ചുകൾ വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തും. ഇതിനായി പുതിയ നിയമം കൊണ്ടുവരാനുള്ള ആലോചനയിലാണ് സർക്കാർ.
ചുണ്ടിനും മോണയ്ക്കും ഇടയിൽ വച്ച് ഉപയോഗിക്കുന്ന ലഹരി വസ്തുവാണ് നിക്കോട്ടിൻ പൗച്ചുകൾ. പുകയില ഉത്പന്നങ്ങളും വാപ്പുകളും പോലെ നിയമത്തിന് കീഴിൽ ഇല്ലാത്ത ലഹരിവസ്തു കൂടിയാണ് ഇത്. അടുത്തിടെയായി ചെറിയ കുട്ടികളിൽ ഇതിന്റെ ഉപയോഗം വ്യാപകമായതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നിരോധിക്കാൻ തീരുമാനിച്ചത്.
Discussion about this post

