ഡബ്ലിൻ: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടെ ദുബായിൽ നിന്നുള്ള വിമാനം ഡബ്ലിനിൽ. 384 ഐറിഷ് പൗരന്മാരുമായാണ് ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനം ഡബ്ലിനിൽ എത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു വിമാനം എത്തിയത്.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ആഴ്ച വരാൻ കഴിയാത്തവരെയാണ് തിരികെ എത്തിച്ചിരിക്കുന്നത്. ഇവരെ സ്വീകരിക്കാൻ കുടുംബാംഗങ്ങൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഗൾഫ് മേഖലകളിൽ കുടുങ്ങിയ ബാക്കിയുള്ളവരെ തിരികെ എത്തിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് സർക്കാർ.
Discussion about this post

