- കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി ജോസഫ് ബിജെപിയിൽ
- സോഷ്യല് പോലീസിങ് സംവിധാനം മുതൽ ക്ഷേമ പെന്ഷന് 2500 രൂപ വരെ : നടപ്പായോ എൽ ഡി എഫ് വാഗ്ദാനങ്ങൾ ?
- ബെസ്ബറോയിലെ അപ്പാർട്ട്മെന്റ് നിർമ്മാണം; പ്രതിഷേധം
- കുമ്മനം രാജശേഖരൻ ആറന്മുളയിൽ ; റോബിൻ കുണ്ടറയിൽ ; രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി
- ലിമെറിക്കിൽ വീണ്ടും ആക്രമണം; 20 കാരന് പരിക്ക്
- കുഞ്ഞൂഞ്ഞേ …. ഏത് പാതിരാത്രിയും പുതുപ്പള്ളിക്കാർ നീട്ടി വിളിയ്ക്കും , പാറിപ്പറന്ന മുടിയുമായി ഇറങ്ങി വരും നായകൻ
- ധര്മ്മടം മണ്ഡലത്തിൽ നാമനിര്ദേശ പത്രിക സമര്പ്പിച്ച് പിണറായി വിജയൻ
- ലൈസൻസും ഇൻഷൂറൻസുമില്ല; എം7 ലൂടെ കാറോടിച്ച 15 കാരനെ പിടികൂടി പോലീസ്
Author: sreejithakvijayan
ഡബ്ലിൻ: ജീവിത ചിലവ് വർധിക്കുന്നതിന്റെ ആശങ്കയിൽ ഐറിഷ് ജനത. അയർലൻഡിലെ ജീവിത ചിലവ് ആശങ്കയുണ്ടാക്കുന്നുണ്ടെന്നാണ് അയർലൻഡിലെ 84 ശതമാനം പേരും വ്യക്തമാക്കുന്നത്. ഐറിഷ് മനുഷ്യാവകാശ സമത്വ കമ്മീഷന് (ഐഎച്ച്ആർഇസി) വേണ്ടി ഇപ്‌സോസ് ബി&എ നടത്തിയ സർവ്വേയിലാണ് കണ്ടെത്തൽ. അയർലൻഡിൽ അവശ്യസാധനങ്ങളുടെ വിലയിൽ വലിയ വർധനവ് ആണ് ഉണ്ടായിട്ടുള്ളത്. ഇതിനിടെയാണ് ജീവിത ചിലവ് ആശങ്കയുണ്ടാക്കുന്നുവെന്ന വിവരം കൂടി പുറത്തുവരുന്നത്. 1243 പേർ സർവ്വേയുടെ ഭാഗമായി. ഇതിൽ പകുതിയോളം പേർ വരും വർഷം ഗാർഹിക ചിലവുകൾ വഹിക്കാൻ കഴിയില്ലെന്ന് ഭയപ്പെടുന്നുവെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു. അയർലന്റിന്റെ സമ്പത്ത് ന്യായമായി വിതരണം ചെയ്യപ്പെടുന്നുവെന്ന് വിശ്വസിക്കുന്നത് 13 ശതമാനം പേർ മാത്രമാണ്. ഏഴിൽ ഒരാൾ മാത്രം പ്രശ്‌ന പരിഹാരത്തിന് സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു.
ഡബ്ലിൻ: ഐറിഷ് ജനതയെ ബുദ്ധിമുട്ടിലാക്കി അവശ്യസാധനങ്ങളുടെ വിലക്കയറ്റം. പാലും വെണ്ണയുമടക്കം എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില രാജ്യത്ത് വലിയ തോതിൽ വർധിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റിൽ മാത്രം ഭക്ഷ്യസാധനങ്ങളുടെ വിലയിൽ 5.1 ശതമാനത്തിന്റെ ഉയർച്ച ഉണ്ടായി 2023 ന് ശേഷം രാജ്യത്ത് കഴിഞ്ഞ മാസമാണ് ഭക്ഷ്യസാധനങ്ങളുടെ വിലയിൽ ഇത്രയേറെ വർധനവ് ഉണ്ടാക്കിയിരിക്കുന്നത്. 2023 ഡിസംബറിൽ ആയിരുന്നു ഭക്ഷ്യസാധനങ്ങളുടെ വില 5.6 ശതമാനം എന്ന ഉയർന്ന നിലയിൽ എത്തിയത്. ഓഗസ്റ്റ് മാസം വെണ്ണയുടെ വില 18.3 ശതമാനം വർധിച്ചു. പാൽ വില 12.4 ശതമാനവും ബ്രെഡ് വില 3.3 ശതമാനവും ഉയർന്നു. ബീഫ് ആൻഡ് വീൽ 22.1 ശതമാനവും ചോക്ലേറ്റ് 16.3 ശതമാനവും വർധിച്ചു.
ലിമെറിക്ക്: ലിമെറിക്കിൽ ഒരു വീട്ടിൽ 18 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് താമസിക്കേണ്ടിവന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവം വലിയ ചർച്ചയ്ക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയ പശ്ചാത്തലത്തിലാണ് അന്വേഷണം ആരംഭിച്ചത്. പ്രതിസന്ധിയിലായ വിദ്യാർത്ഥികൾ നിലവിൽ മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്. നാല് മുതൽ ആറ് വിദ്യാർത്ഥികൾ മാത്രമേ ഒപ്പം താമസിക്കാൻ ഉണ്ടാകുവെന്നാണ് വീട്ടുടമയായ വ്യക്തി വിദ്യാർത്ഥികളോട് പറഞ്ഞിരുന്നത്. ഇവരിൽ നിന്നും 500 യൂറോയും ഇയാൾ അഡ്വാൻസ് ആയി കൈപ്പറ്റി. രണ്ട് ബെഡ് റൂമും ലിവിംഗ് ഏരിയയും ഉൾപ്പെടുന്നതാണ് വീട്. എന്നാൽ ഇവിടെ വഞ്ചിതരായ 18 വിദ്യാർത്ഥികൾക്ക് ഒന്നിച്ച് താമസിക്കേണ്ടതായി വന്നു. ആറ് പേർ ഗ്രൗണ്ട് ഫ്‌ളോറിലും ആറ് പേർ ഒന്നാം നിലയിലും ആറ് പേർ അറ്റിക് സ്‌പേയ്‌സിലുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ഒരു അടുക്കളയാണുണ്ടായിരുന്നത്. അതിനാൽ പലരും അവരവരുടെ മുറികളിൽ ആയിരുന്നു ഭക്ഷണം പാകം ചെയ്തിരുന്നത്. പ്രാദേശിക മാധ്യമങ്ങൾ ആയിരുന്നു ഈ വിവരം പുറത്തുകൊണ്ടുവന്നത്.
ബെൽഫാസ്റ്റ്: ലിസ്ബണിൽ 42 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് 38 വയസ്സുള്ള സ്ത്രീയെയും 37 വയസ്സുള്ള പുരുഷനെയും പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ആശുപത്രിയിൽ വച്ചായിരുന്നു 42 കാരൻ മരിച്ചത്. വാർഡ്‌സ്‌ബെറോ റോഡിലെ വീട്ടിൽ പരിക്കേറ്റ നിലയിൽ പുരുഷനെ കണ്ടതായി തിങ്കളാഴ്ച പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയതായിരുന്നു പോലീസ്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെ അദ്ദേഹത്തിന് ജീവൻ നഷ്ടമായി. സംഭവത്തിൽ അറസ്റ്റിലായ രണ്ട് പേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വിശുദ്ധ മദർ തെരേസയുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാൾ ആഘോഷത്തിന് സമാപനം. കഴിഞ്ഞ ദിവസം നടന്ന കുർബാനയോട് കൂടിയാണ് ഒരാഴ്ചക്കാലം നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയിറങ്ങിയത്. തിരുനാളിന്റെ ഭാഗമായുള്ള ആഘോഷപരിപാടികൾക്ക് ഇടവക വികാരി ഫാ. ജെയിനാണ് നേതൃത്വം നൽകിയത്. ഫാ. നിധീഷ്, ഫാ. ഷിന്റോ, ഫാ. ഡേവിഡ് എന്നിവർ തിരുനാൾ കർമ്മങ്ങൾക്ക് നേതൃത്വം നൽകി. ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും കോമഡി പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇതിന് പുറമേ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പും നടന്നിരുന്നു. ആംപിൽ മോർട്ട്‌ഗേജസ് പ്രൊട്ടക്ഷൻ അഡൈ്വസർ ടോബി തോമസ് വിജയിച്ച് സമ്മാനം കൈമാറി.
ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്ക്കില്ലെന്ന നിലപാട് സ്വീകരിച്ച് ഡബ്ലിൻ സിറ്റി കൗൺസിലും. സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകുന്നതിനെ എതിർത്ത് കൗൺസിലർമാർ വോട്ട് ചെയ്തു. ഒരു സ്ഥാനാർത്ഥിയ്ക്കും പിന്തുണ നൽകേണ്ടതില്ലെന്ന് തീരുമാനിക്കുന്ന രാജ്യത്തെ രണ്ടാമത്തെ ലോക്കൽ അതോറിറ്റിയാണ് ഡബ്ലിൻ സിറ്റി കൗൺസിൽ. നേരത്തെ ഫിൻഗൽ കൗണ്ടി കൗൺസിലും സമാന നിലപാട് സ്വീകരിച്ചിരുന്നു. തിങ്കളാഴ്ച പ്രസിഡന്റ് സ്ഥാനാർത്ഥികളിൽ ഒരാളായ മരിയ സ്റ്റീൻ കൗൺസിലിന്റെ പിന്തുണ അഭ്യർത്ഥിച്ചിരുന്നു. ഒയിറിയാച്ച്ടാസിൽ നിന്നുള്ള 10 അംഗങ്ങളുടെ പിന്തുണ തനിക്ക് ഉണ്ടെന്നും അതിനാൽ തന്നെ പിന്തുണയ്ക്കണമെന്നുമായിരുന്നു സ്റ്റീൻ കൗൺസിലിനോട് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ വോട്ടെടുപ്പ് നടക്കുകയായിരുന്നു.
ഡബ്ലിൻ: കുടിയേറ്റം സംബന്ധിച്ച് പുതിയ നയവും പദ്ധതിയും അധികം വൈകാതെ വികസിപ്പിക്കുമെന്ന് വ്യക്തമാക്കി അയർലൻഡ് കുടിയേറ്റ വകുപ്പ് മന്ത്രി ജിം ഒ കലഗാൻ. അയർലൻഡിന് രാജ്യത്തിന് പുറത്തുനിന്നുള്ളവരെ ആവശ്യമുണ്ട്. അടുത്തിടെ രാജ്യത്ത് കുടിയേറ്റക്കാർക്ക് എതിരെ ഉണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കേംബ്രിഡ്ജ് മുൻ മേയറും നിലവിലെ കൗൺസിലറുമായ ബൈജു തിട്ടാല അയർലൻഡ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നൽകിയ പരാതിയിലാണ് കലഗാന്റെ മറുപടി. ന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടായ അതിക്രമങ്ങൾ തന്നെ ഏറെ ദു:ഖിപ്പിച്ചു. അതുകൊണ്ട് തന്നെ വിഷയത്തെ ഗൗരവത്തോടെയാണ് സമീപിക്കുന്നത്. വിഷയത്തിൽ ഗാർഡ കമ്മീഷണറുമായി സംസാരിച്ചു. സംഭവങ്ങളിൽ ഊർജ്ജിമായ അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചിട്ടുണ്ടെന്നും കലഗാൻ കൂട്ടിച്ചേർത്തു.
ഡബ്ലിൻ: അയർലൻഡിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് അഞ്ച് കൗണ്ടികളിൽ ഇന്ന് യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്ന് വൈകീട്ട് ആറ് മണി മുതൽ നിലവിൽവരുന്ന മുന്നറിയിപ്പ് നാളെ പുലർച്ചെ മൂന്ന് മണിവരെ തുടരും. അതേസമയം ശക്തമായ മഴയെ തുടർന്ന് ഇന്നലെ പുറപ്പെടുവിച്ച മുന്നറിയിപ്പ് അവസാനിച്ചു. കോർക്ക്, ഗാൽവെ, ലിമെറിക്ക്, ക്ലെയർ, കെറി എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. ഈ കൗണ്ടികളിൽ അതിശക്തമായ മഴയായതിനാൽ വാഹന യാത്രികർക്ക് യാത്രയ്ക്ക് വലിയ ബുദ്ധിമുട്ട് നേരിടും. യാത്രാ തടസ്സത്തിന് പുറമേ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. അതേസമയം ഇന്ന് രാവിലെ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും അയർലൻഡിൽ അനുഭവപ്പെടുക. ഉച്ചയ്ക്ക് ശേഷം വടക്ക് കിഴക്കൻ മേഖലയിൽ മഴ ആരംഭിക്കും. രാത്രിയോടെ മഴ ശക്തിപ്രാപിക്കുകയും ഇടിമിന്നൽ ഉണ്ടാകുകയും ചെയ്യും.
ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കെറി കൗണ്ടി കൗൺസിലിന്റെ പിന്തുണ തേടി ഗാരെത്ത് ഷെറിഡൻ. കൗൺസിൽ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബിസിനസുകാരനായ ഗാരെത്തിന് പിന്തുണ ലഭിച്ചത്. അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇനി മൂന്ന് കൗണ്ടി കൗൺസിലുകളുടെ പിന്തുണ കൂടി അദ്ദേഹത്തിന് ആവശ്യമാണ്. ഇന്ന് രാവിലെയായിരുന്നു കൗൺസിൽ അംഗങ്ങളുമായുള്ള ഗാരെത്തിന്റെ കൂടിക്കാഴ്ച. ഗാരെത്തിന് പിന്തുണ നൽകുന്നതിനെ ഫിൻ ഗെയ്ൽ കൗൺസിലർ ബേബി ഒ കോണൽ എതിർത്തു. ഫിയന്ന ഫെയിലിന്റെ നോർ മോറിയാർട്ടി ഇതിനെ പിന്തുണച്ചു. ഒടുവിൽ 18 കൗൺസിലർമാർ ഗാരെത്തിനെ പിന്തുണയ്ക്കാൻ വോട്ട് ചെയ്തു. 14 പേർ എതിർത്തു. കൗൺസിലിലെ ഒരാൾ ഹാജരായിരുന്നില്ല.
ടിപ്പററി: കൗണ്ടി ടിപ്പററിയിൽ മർദ്ദനത്തിൽ സാരമായി പരിക്കേറ്റ 80 കാരൻ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയായിരുന്നു മരണം സംഭവിച്ചത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. വെള്ളിയാഴ്ച രാത്രിയായിരുന്നു ടിപ്പററിയിലെ സെന്റ് മൈക്കിൾസ് അവന്യൂവിൽ പരിക്കേറ്റ നിലയിൽ 80 കാരനെ കണ്ടെത്തിയത്. വിവരം അറിഞ്ഞ പോലീസ് എത്തി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആയിരുന്നു അദ്ദേഹം. ചികിത്സ നൽകിയിട്ടും അദ്ദേഹത്തിന്റെ ആരോഗ്യനില മാറാതെ തുടരുകയായിരുന്നു. 80 കാരന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ വേണ്ട ഏർപ്പാടുകൾ ചെയ്തതായി പോലീസ് അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
