കോർക്ക്: കോർക്കിലെ ബെസ്ബറോയിലെ മദർ ആൻഡ് ബേബി ഹോമിന്റെ സ്ഥലത്തെ അപ്പാർട്ട്മെന്റ് നിർമ്മാണത്തിനെതിരെ പ്രതിഷേധം. പ്രദേശവാസികളാണ് ലെയിൻസ്റ്റർ ഹൗസിന് മുൻപിൽ പ്രതിഷേധ പ്രകടനം നടത്തിയത്. 140 യൂണിറ്റ് അപ്പാർട്ട്മെന്റാണ് സ്ഥലത്ത് നിർമ്മിക്കാൻ പദ്ധതിയിടുന്നത്.
നിർമ്മാണത്തിനായി നിർമ്മാതാക്കളായ എസ്റ്റ്യുറി വ്യൂ എന്റർപ്രൈസിന് അനുമതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആളുകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. വികസനത്തിനായി ഇതിനോടകം തന്നെ പത്തോളം കൃഷി ഫാമുകൾ പൊളിച്ച് നീക്കിയിട്ടുണ്ട്. ഇനിയുള്ള രണ്ട് ഫാംയാർഡുകളിൽ നവീകരണ പ്രവർത്തനങ്ങൾ നടത്താനാണ് കമ്പനിയുടെ തീരുമാനം.
Discussion about this post

