ലിമെറിക്ക്: ലിമെറിക്കിൽ വീണ്ടും ആക്രമണം. സംഭവത്തിൽ 20 കാരന് സാരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം അൽഫോൺസസ് സ്്ട്രീറ്റിൽ ആയിരുന്നു സംഭവം. യുവാവ് കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.
24 മണിക്കൂറിനിടെ ലിമെറിക്കിൽ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. വഴിയരികിൽ പരിക്കേറ്റ നിലയിൽ 20 കാരനെ കാണുകയായിരുന്നു. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയ അടിയന്തിര സേവനങ്ങൾ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Discussion about this post

