അഴീക്കോട് : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിൻ്റെ സഹോദരൻ ഷാജി വി ജോസഫ് ബിജെപിയിൽ ചേർന്നു.
എൻഡിഎ അഴീക്കോട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന കൺവെൻഷനിൽ വച്ച് ഷാജി വി ജോസഫിനെ രാജ്യസഭാ എം പി സദാനന്ദ ഷെട്ട് തനവാഡെയും അഴീക്കോട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥിയും ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റുമായ കെ കെ വിനോദ് കുമാറും ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു.
ദിവസങ്ങൾക്ക് മുമ്പ് ബിജെപി മമ്പറത്ത് നടത്തിയ അദാലത്തിൽ ഷാജി പങ്കെടുത്തിരുന്നു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത പരിപാടിയിലാണ് ഷാജി ജോസഫ് നിവേദനവുമായി എത്തിയത്. ഗ്യാസ് ഏജൻസിയുമായി ബന്ധപ്പെട്ട ലൈസൻസിനായി നിരവധിതവണ സമീപിച്ചിട്ടും ഇടപെടാൻ ബന്ധപ്പെട്ടവർ തയാറായില്ലെന്നും അതുകൊണ്ടാണ് ബിജെപിയുടെ അദാലത്തിൽ എത്തിയതെന്നും ഷാജി ജോസഫ് പറഞ്ഞിരുന്നു.

