ബെൽഫാസ്റ്റ്: ലിസ്ബണിൽ 42 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് 38 വയസ്സുള്ള സ്ത്രീയെയും 37 വയസ്സുള്ള പുരുഷനെയും പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ആശുപത്രിയിൽ വച്ചായിരുന്നു 42 കാരൻ മരിച്ചത്.
വാർഡ്സ്ബെറോ റോഡിലെ വീട്ടിൽ പരിക്കേറ്റ നിലയിൽ പുരുഷനെ കണ്ടതായി തിങ്കളാഴ്ച പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയതായിരുന്നു പോലീസ്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെ അദ്ദേഹത്തിന് ജീവൻ നഷ്ടമായി.
സംഭവത്തിൽ അറസ്റ്റിലായ രണ്ട് പേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

