ലാവോയിസ്: കൗണ്ടി ലാവോയിസിൽ കാർ ഓടിച്ച പ്രായപൂർത്തിയാകാത്ത ആൺകുട്ടി പിടിയിൽ. 15 വയസ്സുകാരനെയാണ് പോലീസ് പിടികൂടിയത്. കുട്ടി ഓടിച്ചിരുന്ന വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു.
മോട്ടോർവേ 7 ൽ ആയിരുന്നു സംഭവം. ഇക്കഴിഞ്ഞ 15 ന് നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ ഇപ്പോഴാണ് പോലീസ് പുറത്തുവിടുന്നത്. തിരക്കറിയ റോഡിലൂടെ ഡബ്ലിനിലേക്ക് ആയിരുന്നു കുട്ടി യാത്ര ചെയ്തത്. എന്നാൽ പോലീസ് തടഞ്ഞു. കുട്ടിയ്ക്ക് ലൈസൻസ് ഇല്ലെന്ന് മാത്രമല്ല വാഹനത്തിന് ഇൻഷൂറൻസും ഉണ്ടായിരുന്നില്ല.
Discussion about this post

