തിരുവനന്തപുരം : ‘ ഞങ്ങളല്ലാതെ മറ്റാര് ‘ എൽ ഡി എഫ് സർക്കാരിന്റെ പുതിയ മുദ്രാവാക്യമാണിത് . പറഞ്ഞതെല്ലാം നടപ്പാക്കിയെന്ന ഉറപ്പോടെയാണ് ഇത്തവണ ഇലക്ഷന് വോട്ട് തേടുന്നതും പിണറായി സർക്കാർ പറയുന്നുണ്ട്. എന്നാൽ 2021 ൽ എൽ ഡി എഫ് മുന്നോട്ട് വച്ച് വാഗ്ദാനങ്ങൾ എല്ലാം പാലിച്ചോ എന്ന് അറിയാനുള്ള അവകാശം വോട്ട് ചെയ്യുന്ന ഓരോ പൗരനുമുണ്ട്. 2021 ൽ എൽ ഡി എഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ ഇവയായിരുന്നു.
40 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും
ക്ഷേമ പെന്ഷന് ഘട്ടംഘട്ടമായി 2500 രൂപയായി വര്‍ധിപ്പിക്കും
വീട്ടമ്മമാര്‍ക്ക് പെന്ഷന് ഏര്‍പ്പെടുത്തും
കാര്‍ഷിക വരുമാനം 50 ശതമാനമാനം ഉയര്‍ത്തും
അഞ്ചു വര്‍ഷംകൊണ്ട് 10000 കോടിയുടെ നിക്ഷേപം കൊണ്ടുവരും
മൂല്യവര്‍ധിത വ്യവസായങ്ങള്‍ സൃഷ്ടിക്കുന്നിതിന് നിര്‍ദേശങ്ങള്‍
സൂക്ഷമ-ഇടത്തരം-ചെറുകിട വ്യവസായങ്ങളുടെ എണ്ണം മൂന്ന് ലക്ഷമാക്കി ഉയര്‍ത്തും
60000 കോടിയുടെ പശ്ചാത്തല സൗകര്യം ഏര്‍പ്പെടുത്തും
ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വികസന സഹായ വായ്പ നല്‍കും
പ്രവാസി പുനരധിവാസത്തിന് മുന്തിയ പരിഗണന
റബറിന്റെ തറവില ഘട്ടംഘട്ടമായി 250 രൂപയാക്കി വര്‍ധിപ്പിക്കാന്‍ നിര്‍ദേശം
തീരദേശ വികനസത്തിന് 5000 കോടിയുടെ പാക്കേജ്
മുഴവന്‍ ആദിവാസി-പട്ടികജാതി കുടുംബങ്ങള്‍ക്കും വീട് ഉറപ്പുവരുത്തും
വിപുലമായ വയോജന സങ്കേതങ്ങള്‍ നിര്‍മിക്കും, വയോജനങ്ങള്‍ക്ക് പ്രത്യേക പരിഗണന
ഉന്നത വിദ്യാഭ്യസ രംഗത്തെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും
അടുത്ത വര്‍ഷം ഒന്നര ലക്ഷം പുതിയ വീടുകള്‍
ഭാഷയേയും കലയേയും സംരക്ഷിക്കുന്നതിന് പ്രത്യേക പരിഗണന
2040 വരെ വൈദ്യുതി ക്ഷാമം ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിന് 10000 കോടിയുടെ പദ്ധതി
പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് പദ്ധതികള്‍
കടലിന്റെ അവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പാക്കും
കേരള ബാങ്ക് വിപുലീകരിച്ച് എന്‍ ആര് ഐ നിക്ഷേപം സ്വീകരിക്കുന്ന ബാങ്കാക്കി മാറ്റും
സോഷ്യല്‍ പോലീസിങ് സംവിധാനം ശക്തിപ്പെടുത്തും
ഭരണപരിഷ്കാര കമ്മീഷന് റിപ്പോര്‍ട്ട് പരിശോധിച്ച് നടപ്പിലാക്കും
സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രത്യേക റൂളുകള്‍ നല്കി നിയമനങ്ങള്‍ പിഎസ്സിക്ക് വിടും
കാര്‍ഷിക-മത്സ്യമേഖല കടാശ്വാസ കമ്മീഷന്, വിദ്യാഭ്യാസ വായ്പ സമാശ്വാസ പ്രവര്‍ത്തനം എന്നിവ ആരംഭിക്കും
ഓട്ടോ ടാക്സി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഗണന നല്‍കും
പ്രോഗ്രസ് റിപ്പോര്‍ട്ട് വര്‍ഷംതോറും പ്രസിദ്ധീകരിക്കും
ഇന്ത്യക്ക് മാതൃകയാകുന്ന ബദല്‍ നയങ്ങള്‍ ശക്തമായി നടപ്പിലാക്കും
മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള ശക്തമായ നിലപാട് സ്വീകരിക്കും
രണ്ടു ഭാഗങ്ങളാണ് പ്രകടനപത്രികയില്‍ ഉള്ളത്. ആദ്യ ഭാഗത്ത് അമ്പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിര്‍ദേശങ്ങളാണ് ഉള്ളത്. രണ്ടാം ഭാഗത്ത് വ്യത്യസ്തങ്ങളായി അമ്പത് പൊതുനിര്‍ദേശങ്ങളുമാണ് ഉള്ളത്. പി എസ് എസിയിൽ നിയമനം വൈകുമ്പോൾ 40 ലക്ഷം തൊഴിൽ അവസരങ്ങൾ എവിടെയെന്ന ചോദ്യം ഓരോ വോട്ടർമാർക്കുള്ളിലും ഉയരും . 1600 ആയിരുന്ന ക്ഷേമ പെൻഷൻ 2000 ആക്കിയാണ് ഉയർത്തിയത് . തെരഞ്ഞെടുപ്പിനു മാസങ്ങൾക്ക് മുൻപ് മാത്രമാണ് വീട്ടമ്മമാർക്ക് പെൻഷൻ നൽകാൻ തുടങ്ങിയത്. ഇത്തരത്തിൽ ഏതൊക്കെ പദ്ധതികളാണ് നടപ്പാക്കിയതെന്ന് മനസിലാകാതെ നട്ടം തിരിയുകയാണ് ഇപ്പോൾ ജനങ്ങൾ.

