- വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ഇന്ന്
- ഇന്ധനവില വർധനവ്; പ്രതിഷേധിക്കാൻ ലോറി ഉടമകൾ
- യുദ്ധമുറകൾ സങ്കീർണ്ണമാകുന്നു ; ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യ
- കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി ജോസഫ് ബിജെപിയിൽ
- സോഷ്യല് പോലീസിങ് സംവിധാനം മുതൽ ക്ഷേമ പെന്ഷന് 2500 രൂപ വരെ : നടപ്പായോ എൽ ഡി എഫ് വാഗ്ദാനങ്ങൾ ?
- ബെസ്ബറോയിലെ അപ്പാർട്ട്മെന്റ് നിർമ്മാണം; പ്രതിഷേധം
- കുമ്മനം രാജശേഖരൻ ആറന്മുളയിൽ ; റോബിൻ കുണ്ടറയിൽ ; രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി
- ലിമെറിക്കിൽ വീണ്ടും ആക്രമണം; 20 കാരന് പരിക്ക്
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ ചൈൽഡ് ഡിസെബിലിറ്റി നെറ്റ്‌വർക്ക് ടീമു (സിഡിഎൻടി)കളുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നത് 10,000 കുട്ടികൾ. ജൂലൈ അവസാനം വരെയുള്ള കണക്കുകളാണ് ഇപ്പോൾ എച്ച്എസ്ഇ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ജൂണിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കാത്തിരിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഈ വർഷം ജൂൺവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ സിഡിഎൻടിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി 10,961 കുട്ടികളാണ് കാത്തിരിക്കുന്നത്. എന്നാൽ ജൂലൈ ആയപ്പോഴേയ്ക്കും ഇത് 10,714 ആയി. ഇതിൽ 6,957 കുട്ടികൾ 12 മാസമായി ആദ്യ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നവരാണ്.
ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ വീണ്ടും കിടക്കക്ഷാമം രൂക്ഷം. നിലവിൽ 514 രോഗികളാണ് ആശുപത്രിയിൽ കിടക്കകൾ ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. ഇതിൽ 314 രോഗികൾ എമർജൻസി വിഭാഗത്തിലും 200 പേർ വാർഡുകളിലുമാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം ഇവർക്ക് ട്രോളികളിൽ ചികിത്സ നൽകിവരുന്നുണ്ട്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. യൂണിവേഴ്‌സിറ്റി ലിമെറിക്ക് ആശുപത്രിയിൽ 91 പേരാണ് കിടക്കകൾ ലഭിക്കാതെ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 70 രോഗികളും സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 64 രോഗികളും ട്രോളികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനമിടിച്ച് പശുക്കൾ ചത്തു. ലിഫോർഡിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. നിരവധി പശുക്കൾക്ക് പരിക്കേറ്റിട്ടുണ്ട്. ആംബുലൻസും, രണ്ട് ട്രക്കുകളുമാണ് പശുക്കളെ ഇടിച്ചത്. രാത്രി റോഡിൽ അലഞ്ഞുതിരിയുന്ന പശുക്കളെയാണ് വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലെറ്റർകെന്നി യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ നിന്ന് ഡബ്ലിനിലേക്ക് പോകുകയായിരുന്ന ആംബുലൻസ് ആയിരുന്നു അപകടത്തിൽപ്പെട്ടത്. അതേസമയം വാഹനങ്ങളിലെ ഡ്രൈവർമാർക്കൊന്നും തന്നെ പരിക്കേറ്റിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 20 വയസ്സുള്ള യുവാവാണ് മരിച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ബല്ലിദുഗാൻ റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ യുവാവിന് സാരമായി പരിക്കേറ്റു. തുടർന്ന് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. പരിക്കേറ്റ യുവതികൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ പരിശോധനകൾക്കായി റോഡ് അടച്ചു. വാഹന യാത്രികർക്ക് വലിയ ബുദ്ധിമുട്ടാണ് ഇതേ തുടർന്ന് ഉണ്ടായത്.
ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മുന്നറിയിപ്പിൽ മാറ്റം വരുത്തി മെറ്റ് ഐറാൻ. കൂടുതൽ കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. ഇന്ന് വൈകീട്ടോടെ അതിശക്തമായ മഴയാണ് മെറ്റ് ഐറാൻ കൗണ്ടികളിൽ പ്രവചിക്കുന്നത്. കോർക്ക്, കെറി, കാവൻ, ഡൊണഗൽ, കൊണൗട്ട് എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോർക്ക്, കെറി എന്നിവിടങ്ങളിൽ ഇന്ന് രാത്രി 8 മണി മുതൽ യെല്ലോ വാണിംഗ് നിലവിൽവരും. നാളെ പുലർച്ചെ മൂന്ന് മണിവരെയായിരിക്കും വാണിംഗ് ഉള്ളത്. മറ്റ് മൂന്ന് കൗണ്ടികളിലും രാത്രി 10 മണിയോടെ നിലവിൽവരുന്ന മുന്നറിയിപ്പ് നാളെ പുലർച്ചെ അഞ്ച് മണിവരെ തുടരും.
ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി ആറ് കൗൺസിലുകൾ. ഡബ്ലിൻ സിറ്റി കൗൺസിൽ ഉൾപ്പെടെയാണ് ആരെയും പിന്തുണയ്‌ക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്. അടുത്ത മാസം 24 ന് ആണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഗാൽവെ, ഡബ്ലിൻ സിറ്റി കൗൺസിലുകളും, റോസ്‌കോമൺ, ലോംഗ്‌ഫോർഡ്, ലാവോസ്, ഫിൻഗൽ കൗണ്ടി കൗൺസിലുകളുമാണ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കില്ലെന്ന നിലപാട് സ്വീകരിച്ചത്. കോർക്ക് സിറ്റി കൗൺസിൽ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്നതിനെ 10 പേർ അനുകൂലിച്ചപ്പോൾ 15 പേർ എതിർത്തു. ഡബ്ലിൻ സിറ്റി കൗൺസിലിലെ 9 പേർ അനുകൂലിച്ചപ്പോൾ 50 പേർ എതിർക്കുകയായിരുന്നു.
ഡബ്ലിൻ: കുട്ടികളിലെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് ഊന്നൽ നൽകുന്നതാണ് അയർലൻഡ് സർക്കാരിന്റെ ഇത്തവണത്തെ ബജറ്റെന്ന് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ. ചൈൽഡ് സപ്പോർട്ട് പേയ്‌മെന്റ്, വർക്കിംഗ് ഫാമിലി പേയ്‌മെന്റ് എന്നിവ സംബന്ധിച്ച് സർക്കാരിൽ നിന്നുള്ള നിർണായക നീക്കങ്ങൾ നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് താൻ കരുതുന്നത്. പക്ഷെ ഇത്തരം ആനുകൂല്യങ്ങൾ വികസിപ്പിക്കാൻ കഴിയില്ലെന്നാണ് സാമൂഹിക സംരക്ഷണ വകുപ്പ് തങ്ങളോട് പറയുന്നത്. എന്നാൽ നിങ്ങളുടെ പ്രതീക്ഷകൾ നടപ്പിലാക്കാനുള്ള പരമാവധി ശ്രമം ഉണ്ടാകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് 19 നും റഷ്യ യുക്രെയ്ൻ യുദ്ധത്തിനും ശേഷം പണപ്പെരുപ്പം വളരെ ഉയരത്തിൽ എത്തിയിരിക്കുന്നു. ഇത് പരിഹരിക്കാൻ ശക്തമായ നടപടികൾ ആവശ്യമാണെന്നും മൈക്കിൾ മാർട്ടിൻ കൂട്ടിച്ചേർത്തു.
ഗാൽവെ: ഗാൽവെയിൽ ബസിടിച്ച് വയോധിക മരിച്ചു. വെൽപാർക്കിലെ ഡബ്ലിൻ റോഡിൽ ആയിരുന്നു സംഭവം. 80 കാരിയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു സംഭവം. ബസ് തട്ടി സാരമായി പരിക്കേറ്റ വയോധിക സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഇവരുടെ മൃതദേഹം ഗാൽവെയിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
ഡബ്ലിൻ: ദീർഘകാല താമസസൗകര്യങ്ങൾ നൽകുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി ചാരിറ്റിയായ ഡെപോൾ. താമസസൗകര്യം ഒരുക്കി നൽകിയവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 39 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി എന്നാണ് ഡെപോൾ വ്യക്തമാക്കുന്നത്. അയർലൻഡിൽ ഭവന രഹിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നുവെന്ന സൂചന കൂടിയാണ് ഇത് നൽകുന്നത്. പുതിയ വിവരങ്ങൾ പ്രകാരം കഴിഞ്ഞ വർഷം 1,012 പേർക്ക് ഡെപോൾ സ്ഥിരതാമസത്തിനുള്ള സൗകര്യം നൽകി. 2023 ൽ ഇത് 726 ആയിരുന്നു. 2024 ൽ 9,836 പേർക്ക് വിവിധ തരത്തിലുള്ള സഹായങ്ങൾ ഡെപോൾ നൽകി. 2023 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ സഹായത്തിൽ 15 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.
ലിമെറിക്ക്: ലിമെറിക്കിൽ 15 വർഷം മുൻപ് നടന്ന കൊലയുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾ അറസ്റ്റിൽ. 30 വയസ്സുള്ള സ്ത്രീയും പുരുഷനും 50 പ്രായം തോന്നിയ്ക്കുന്ന മറ്റൊരു സ്ത്രീയുമാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ് പോലീസ്. ബല്ലിനാന്തി ബെഗിൽ താമസിച്ചുപോന്ന 24 കാരനായ ലീ സ്‌ളാറ്ററിയാണ് കൊല്ലപ്പെട്ടത്. 2010 ൽ ആയിരുന്നു സംഭവം. കാണാതായ സ്‌ളാറ്ററി കൊല്ലപ്പെട്ടതായും മൃതദേഹം മോയ്‌റോസിലെ ശ്മശാനത്തുള്ളതായും 2010 മെയ് 31 ന് സ്‌ളാറ്ററിയുടെ പിതാവിന് അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സ്‌ളാറ്ററിയുടെ മൃതദേഹഭാഗം കണ്ടെടുത്തു. വെടിയേറ്റാണ് ലീ സ്‌ളാറ്ററി കൊല്ലപ്പെട്ടിരിക്കുന്നത് എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
