- വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ഇന്ന്
- ഇന്ധനവില വർധനവ്; പ്രതിഷേധിക്കാൻ ലോറി ഉടമകൾ
- യുദ്ധമുറകൾ സങ്കീർണ്ണമാകുന്നു ; ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യ
- കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി ജോസഫ് ബിജെപിയിൽ
- സോഷ്യല് പോലീസിങ് സംവിധാനം മുതൽ ക്ഷേമ പെന്ഷന് 2500 രൂപ വരെ : നടപ്പായോ എൽ ഡി എഫ് വാഗ്ദാനങ്ങൾ ?
- ബെസ്ബറോയിലെ അപ്പാർട്ട്മെന്റ് നിർമ്മാണം; പ്രതിഷേധം
- കുമ്മനം രാജശേഖരൻ ആറന്മുളയിൽ ; റോബിൻ കുണ്ടറയിൽ ; രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി
- ലിമെറിക്കിൽ വീണ്ടും ആക്രമണം; 20 കാരന് പരിക്ക്
Author: sreejithakvijayan
ടൈറോൺ: ലോഫ് നീഗ് തടാകത്തിലെ പ്രശ്‌നപരിഹാരത്തിനായുള്ള നിർണായക പദ്ധതിയുമായി വിദഗ്ധർ. ലോഫ് നീഗിലെ വെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ അത്യാധുനിക ബഹിരാകാശ സാങ്കേതിക നിരീക്ഷണ സംവിധാനം പ്രയോജനപ്പെടുത്താനാണ് തീരുമാനം. ഈ സാങ്കേതിക വിദ്യയുടെ നിർമ്മാണത്തിനായി യുകെയിലെ ബഹിരാകാശ ഏജൻസി 8 ലക്ഷം പൗണ്ട് അനുവദിച്ചിട്ടുണ്ട്. അയർലൻഡിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ലോഫ് നീഗ്. എന്നാൽ തടാകത്തിൽ പടർന്ന് പിടിച്ചിരിക്കുന്ന ബ്ലൂ-ഗ്രീൻ ആൽഗ വെള്ളത്തെ മലിനമാക്കിയിരിക്കുകയാണ്. മുൻ വർഷങ്ങളിലും തടാകത്തിൽ ആൽഗകൾ ഉണ്ടായിരുന്നു എങ്കിലും ഈ വർഷമാണ് സ്ഥിതി ഇത്രയേറെ രൂക്ഷമായത്.
ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ നിന്നും കണ്ടെടുത്ത അസ്ഥികൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് അയക്കും. ഫോറൻസിക് പരിശോധനയും മറ്റ് നടപടിക്രമങ്ങളും പൂർത്തിയായ ശേഷമായിരിക്കും അസ്ഥികൾ സ്ഥലത്ത് നിന്നും മാറ്റുക. അതേസമയം അസ്ഥികളിൽ നിന്നും ലഭിച്ച സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി നൽകിയിട്ടുണ്ട്. നാല് വർഷങ്ങൾക്ക് മുൻപ് ഇവിടെ നിന്നും കാണാതായ ഡാനിയേൽ അരൂബോസിന്റേതാണ് അസ്ഥികൾ എന്നാണ് നിഗമനം. നാളുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഇന്നലെയാണ് ഡൊണബേറ്റിൽ നിന്നും മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തത്. കാണാതായതിന് പിന്നാലെ മരിച്ച കുട്ടിയെ ഡൊണബേറ്റിലെ പോർട്ടെയ്ൻ റോഡിലെ തുറസ്സായ പ്രദേശത്ത് കുഴിച്ചിട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതോടെയായിരുന്നു ഇവിടെ പരിശോധന ആരംഭിച്ചത്. അസ്ഥികൾക്ക് പുറമേ ഇവിടെ നിന്നും കുട്ടിയുടേത് എന്ന് സംശയിക്കുന്ന വസ്ത്രത്തിന്റെ ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. നിലവിൽ ടെന്റുകൾ സ്ഥാപിച്ചാണ് പോലീസുകാർ സ്ഥലത്ത് പരിശോധന നടത്തുന്നത്.
മീത്ത്: കൗണ്ടി മീത്തിൽ 80 കാരൻ വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. 40 കാരനായ കാർ ഡ്രൈവർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇയാൾ ഓടിച്ചിരുന്ന കാറിടിച്ച് 80 കാരൻ മരിച്ചത്. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാളുടെ കാറും പിടിച്ചെടുത്തു. സംഭവത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്തതായി പോലീസ് അറിയിച്ചു. അതേസമയം സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് വ്യക്തമാക്കി.
ഡബ്ലിൻ: റഷ്യയ്‌ക്കെതിരെ യുക്രെയ്‌ന് സൈനിക സഹായം നൽകി അയർലൻഡ്. വാഹനങ്ങളും ആയുധങ്ങളുമാണ് അയർലൻഡ് യുക്രെയ്ൻ സൈന്യത്തിന് നൽകുന്നത്. നിലവിൽ ഐറിഷ് ഡിഫൻസ് ഫോഴ്‌സിന്റെ 43 വാഹനങ്ങൾ പോളണ്ടിന്റെ തെക്ക്- കിഴക്കൻ മേഖലയിലെ റസെസോവ് ഹബ്ബിൽ എത്തിയിട്ടുണ്ട്. വാഹനങ്ങൾക്ക് പുറമേ മൈനുകൾ കണ്ടെത്തി നിർവ്വീര്യമാക്കുന്ന മൂന്ന് റോബോർട്ടിക് യൂണിറ്റുകളും യുക്രെയ്‌ന് അയർലൻഡ് കൈമാറുന്നുണ്ട്. സ്‌ഫോടക വസ്തുക്കളും നൽകുന്നുണ്ട്. ആംബുലൻസുകൾ, മിനി ബസുകൾ, മിനി ട്രക്കുൾ, ഐറിഷ് പ്രതിരോധ സേന ഉപയോഗിച്ചിരുന്ന 16 ഫോർഡ് റേഞ്ചേഴ്‌സ് എന്നിവയാണ് കൈമാറുന്ന വാഹനങ്ങൾ. അയർലൻഡ് ഇതുവരെ നൽകിയതിൽവച്ച് ഏറ്റവും വലിയ സൈനിക സഹായമാണ് ഇത്.
ലിമെറിക്ക്: ലീ സ്‌ളാറ്ററിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളിൽ ഒരാളെ കോടതിയിൽ ഹാജരാക്കി. 32 വയസ്സുളള യുവാവിനെയാണ് കോടതിയിൽ ഹാജരാക്കിയത്. ഇയാൾക്ക് മേൽ കോടതി കൊലക്കുറ്റം ചുമത്തി. ക്ലിയോണ പാർക്കിലെ കുർട്ട് റയാനെ ആണ് കോടതിയിൽ ഹാജരാക്കിയത്. ഇയാൾക്ക് പുറമേ 30 വയസ്സ് പ്രായമുള്ള യുവതിയും 50 വയസ്സിന് മേൽപ്രായമുള്ള സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്. ലിമെറിക്ക് ജില്ലാ കോടതിയിലാണ് റയാനെ ഹാജരാക്കിയത്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. 2010 മെയ് 28 ന് ആയിരുന്നു ലീ സ്‌ളാറ്ററി കൊല്ലപ്പെട്ടത് എന്നാണ് വിവരം. പ്രതികൾ ചേർന്ന് അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ ഉണ്ടായ ഭൂരിഭാഗം വിദ്വേഷ കുറ്റകൃത്യങ്ങൾക്കും പിന്നിൽ വംശീയ വിരോധമെന്ന് പോലീസ്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. രാജ്യത്ത് വംശീയവിദ്വേഷവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർധിച്ചതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ ഉണ്ടായ മൂന്നിൽ ഒന്ന് വിദ്വേഷകുറ്റകൃത്യത്തിനും പിന്നിൽ വംശീയ വിരോധമാണ്. 2021 ന് ശേഷം ഇത്തരം സംഭവങ്ങളിൽ 24 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി. കഴിഞ്ഞ വർഷം ആകെ 676 വിദ്വേഷ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 264 എണ്ണത്തിനും കാരണം വംശീയ വിരോധം ആണ്. 2021 ൽ 483 വിദ്വേഷ കുറ്റകൃത്യങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 213 എണ്ണത്തിന്റെ വംശീയ വിരോധം ആയിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ വീടുകളുടെ വില വർധനവ് തുടരുന്നു. ഈ വർഷം ജൂലൈ വരെ വീടുകളുടെ വിലയിൽ 7.5 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ രാജ്യത്ത് ഒരു വീടിന്റെ ശരാശരി വില 3,74,999 യൂറോ ആണ്. അതേസമയം സെൻട്രൽ സ്റ്റാസ്റ്റിക്‌സ് ഓഫീസ് വീടുകളുടെ വില വർധനവ് ശരാശരി 7.9 ശതമാനം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ പുറത്തുവന്ന കണക്കുകൾ അൽപ്പം കുറവാണ്. ഡബ്ലിനിലെ വീടുകളുടെ വിലയിൽ ആറ് ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നത്. ഡബ്ലിന് പുറത്തുള്ള പ്രദേശങ്ങളിൽ വളർച്ച 8.7 ശതമാനം ആണ്. ലാവോയിസ്, ലോംഗ്‌ഫോർഡ്, ഓഫ്‌ലേ, വെസ്റ്റ്മീത്ത് എന്നിവിടങ്ങളിൽ 10.9 ശതമാനം ആണ് വളർച്ച രേഖപ്പെടുത്തിയിട്ടുള്ളത്. തെക്ക്- കിഴക്ക്, തെക്ക്- പടിഞ്ഞാറൻ മേഖലയിൽ വളർച്ച 8.1 ശതമാനം ആണ്.
വിക്ലോ: അയർലൻഡിലെ ആദ്യത്തെ നെറ്റ് സീറോ പബ്ലിക് ബിൽഡിംഗ് വിക്ലോയിൽ. ന്യൂടൗൺമൗണ്ട്‌കെന്നഡിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്. നെറ്റ് സീറോ കാർബൺ മാനദണ്ഡങ്ങൾ പാലിക്കുന്ന കെട്ടിടങ്ങളാണ് നെറ്റ് സീറോ ബിൽഡിംഗ്. 3.2 മില്യൺ യൂറോ ചിലവിട്ടാണ് പ്രദേശത്ത് പദ്ധതി നടപ്പിലാക്കുന്നത്. ക്രെഷെയും കമ്യൂണിറ്റി സെന്ററും ഉൾപ്പെടുന്നതാണ് പദ്ധതി. കമ്യൂണിറ്റി സെന്ററിന്റെ നിർമ്മാണം പൂർത്തിയായതിന് ശേഷം വിക്ലോ കൗണ്ടി കൗൺസിലിന് കൈമാറും. D/RES ആണ് നിർമ്മാതാക്കൾ. ഐറിഷ് ഗ്രീൻ ബിൽഡിംഗ് കൗൺസിൽ (ഐജിബിസി), കൺസ്ട്രക്റ്റ് ഇന്നൊവേറ്റ്, ടിംബർ ഇൻ കൺസ്ട്രക്ഷൻ സ്റ്റിയറിംഗ് ഗ്രൂപ്പ്, ഗാൽവേ സർവകലാശാല എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
കോർക്ക്: കൗണ്ടി കോർക്കിലെ ഓഫീസ് അടച്ച് പൂട്ടാൻ തീരുമാനിച്ച് അമേരിക്കൻ ധനകാര്യ സ്ഥാപനമായ ബിഎൻവൈ. 2027 ഓടെ അടച്ച്പൂട്ടൽ നടപടികൾ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കമ്പനി പ്രവർത്തനം അവസാനിപ്പിക്കുന്നത് 200 ഓളം പേരുടെ തൊഴിലുകൾ നഷ്ടമാകാൻ കാരണമാകും. നിലവിൽ കമ്പനിയ്ക്ക് ഡബ്ലിനിൽ വലിയ ഓഫീസ് ഉണ്ട്. ചില തസ്തികകൾ അങ്ങോട്ടേയ്ക്ക് മാറ്റാൻ സാധ്യതയുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ബാധിതരായ ജീവനക്കാർക്കായി കമ്പനി കൺസൾട്ടേഷൻ പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. അതേസമയം കോർക്കിൽ മാത്രമല്ല വെക്‌സ്‌ഫോർഡിലെയും കമ്പനി അടച്ചുപൂട്ടാൻ ബിഎൻവൈ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ 310 ജോലിക്കാരാണ് ഉള്ളത്. ഇവരിൽ പലരും ഡബ്ലിനിലാണ് ജോലി ചെയ്യുന്നത്.
ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരന്റെ അസ്ഥികൾ കണ്ടെത്തി. നാല് വർഷം മുൻപ് കാണാതായ ഡാനിയേൽ അരൂബോസിന്റേതാണ് അസ്ഥികൾ എന്നാണ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഡൊണബേറ്റിലെ പോർട്ടെയ്ൻ റോഡിലെ തുറന്ന സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ ആണ് അസ്ഥികൾ കണ്ടെത്തിയത്. പ്രദേശത്തെ ദി ഗാലറി അപ്പാർട്ട്‌മെന്റ്‌സിൽ ആയിരുന്നു ഡാനിയേൽ താമസിച്ചിരുന്നത്. ഡാനിയേലിനെ കാണാതായതിന് പിന്നാലെ നടത്തിയ തിരച്ചിലിൽ കുട്ടി മരിച്ചതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അസ്ഥികൂടങ്ങൾ ലഭിച്ചിരിക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
