ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വിശുദ്ധ മദർ തെരേസയുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാൾ ആഘോഷത്തിന് സമാപനം. കഴിഞ്ഞ ദിവസം നടന്ന കുർബാനയോട് കൂടിയാണ് ഒരാഴ്ചക്കാലം നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയിറങ്ങിയത്. തിരുനാളിന്റെ ഭാഗമായുള്ള ആഘോഷപരിപാടികൾക്ക് ഇടവക വികാരി ഫാ. ജെയിനാണ് നേതൃത്വം നൽകിയത്. ഫാ. നിധീഷ്, ഫാ. ഷിന്റോ, ഫാ. ഡേവിഡ് എന്നിവർ തിരുനാൾ കർമ്മങ്ങൾക്ക് നേതൃത്വം നൽകി.
ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും കോമഡി പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇതിന് പുറമേ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പും നടന്നിരുന്നു. ആംപിൽ മോർട്ട്ഗേജസ് പ്രൊട്ടക്ഷൻ അഡൈ്വസർ ടോബി തോമസ് വിജയിച്ച് സമ്മാനം കൈമാറി.
Discussion about this post

