ഡബ്ലിൻ: അയർലൻഡിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് അഞ്ച് കൗണ്ടികളിൽ ഇന്ന് യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്ന് വൈകീട്ട് ആറ് മണി മുതൽ നിലവിൽവരുന്ന മുന്നറിയിപ്പ് നാളെ പുലർച്ചെ മൂന്ന് മണിവരെ തുടരും. അതേസമയം ശക്തമായ മഴയെ തുടർന്ന് ഇന്നലെ പുറപ്പെടുവിച്ച മുന്നറിയിപ്പ് അവസാനിച്ചു.
കോർക്ക്, ഗാൽവെ, ലിമെറിക്ക്, ക്ലെയർ, കെറി എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. ഈ കൗണ്ടികളിൽ അതിശക്തമായ മഴയായതിനാൽ വാഹന യാത്രികർക്ക് യാത്രയ്ക്ക് വലിയ ബുദ്ധിമുട്ട് നേരിടും. യാത്രാ തടസ്സത്തിന് പുറമേ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.
അതേസമയം ഇന്ന് രാവിലെ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും അയർലൻഡിൽ അനുഭവപ്പെടുക. ഉച്ചയ്ക്ക് ശേഷം വടക്ക് കിഴക്കൻ മേഖലയിൽ മഴ ആരംഭിക്കും. രാത്രിയോടെ മഴ ശക്തിപ്രാപിക്കുകയും ഇടിമിന്നൽ ഉണ്ടാകുകയും ചെയ്യും.

