ടിപ്പററി: കൗണ്ടി ടിപ്പററിയിൽ മർദ്ദനത്തിൽ സാരമായി പരിക്കേറ്റ 80 കാരൻ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയായിരുന്നു മരണം സംഭവിച്ചത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
വെള്ളിയാഴ്ച രാത്രിയായിരുന്നു ടിപ്പററിയിലെ സെന്റ് മൈക്കിൾസ് അവന്യൂവിൽ പരിക്കേറ്റ നിലയിൽ 80 കാരനെ കണ്ടെത്തിയത്. വിവരം അറിഞ്ഞ പോലീസ് എത്തി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആയിരുന്നു അദ്ദേഹം. ചികിത്സ നൽകിയിട്ടും അദ്ദേഹത്തിന്റെ ആരോഗ്യനില മാറാതെ തുടരുകയായിരുന്നു.
80 കാരന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ വേണ്ട ഏർപ്പാടുകൾ ചെയ്തതായി പോലീസ് അറിയിച്ചു.
Discussion about this post

