തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. കുമ്മനം രാജശേഖരൻ ആറന്മുളയിൽ നിന്നും മുൻ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ നിന്നും മത്സരിക്കും. രണ്ടാം ഘട്ട പട്ടികയിൽ 39 പേരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ പട്ടികയിൽ 47 പേരുണ്ടായിരുന്നു. ആകെ 86 സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
കൊടുങ്ങല്ലൂർ സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച ബി ഗോപാലകൃഷ്ണനെ ഗുരുവായൂരിൽ മത്സരിപ്പിക്കുന്നുണ്ട്. മുൻ എംഎൽഎ സി.സി. മുകുന്ദൻ നാട്ടികയിൽ മത്സരിക്കുന്നു. രണ്ടാമത്തെ പട്ടികയിൽ നാല് വനിതാ സ്ഥാനാർത്ഥികളുടെ പേരുകൾ ഉണ്ട്. ഒരു പട്ടിക കൂടി പുറത്തിറക്കാൻ സാധ്യതയുണ്ട്.
കാസർകോട്- എം എൽ അശ്വിനി
കല്ല്യാശ്ശേരി- എ വി സനിൽകുമാർ
തളിപ്പറമ്പ്- എൻ ഹരിദാസ്
ധർമ്മടം- കെ രഞ്ജിത്ത്
തലശ്ശേരി- ഒ നിധീഷ്
കൂത്തുപറമ്പ്- അഡ്വ.ഷിജിലാൽ
മട്ടന്നൂർ- ബിജു ഏളക്കുഴി
കൽപ്പറ്റ – പ്രശാന്ത് മലവയൽ
കൊണ്ടോട്ടി- പി സുബ്രഹ്മണ്യൻ
ഏറനാട് – അഡ്വക്കറ്റ് എൻ ശ്രീപ്രകാശ്
മഞ്ചേരി- പത്മശ്രീ എം
പെരിന്തൽമണ്ണ- അഡ്വ.കെ.പി.ബാബുരാജ്
മങ്കട- ലിജോയ് പോൾ
മലപ്പുറം- അശ്വതി ഗുപ്ത കുമാർ
വേങ്ങര – ജയകൃഷ്ണൻ വി എൻ
വള്ളിക്കുന്ന് – എം പ്രേമൻ മാസ്റ്റർ
തിരൂരങ്ങാടി – റിജു സി രാഘവ്
താനൂർ – ദീപ പുഴക്കൽ
തിരൂർ – കെ നാരായണൻ മാസ്റ്റർ
തവനൂർ- രവി തേലത്ത്
തൃത്താല – വി ഉണ്ണികൃഷ്ണൻ മാസ്റ്റർ
പട്ടാമ്പി – അഡ്വ.പി മനോജ്
കോങ്ങാട് – രേണു സുരേഷ്
തരൂർ – സുരേഷ് ബാബു
ചിറ്റൂർ – പ്രാണേഷ് രാജേന്ദ്രൻ
ആലത്തൂർ – കെ വി പ്രസന്നകുമാർ
ഗുരുവായൂർ – അഡ്വ.ബി.ഗോപാലകൃഷ്ണൻ
വടക്കാഞ്ചേരി – അഡ്വക്കറ്റ് ടി എസ് ഉല്ലാസ് ബാബു
ഒല്ലൂർ – ബിജോയ് തോമസ്
നാട്ടിക- സി സി മുകുന്ദൻ
പുതുക്കാട് – എ നാഗേഷ്
ആലുവ – എം എ ബ്രഹ്മരാജ്
പറവൂർ – വത്സല പ്രസന്നകുമാർ
എറണാകുളം – പി ആർ ശിവശങ്കർ
ചങ്ങനാശേരി – ബി രാധാകൃഷ്ണൻ മേനോൻ
ആലപ്പുഴ– എം ജെ ജോബ്
ആറന്മുള – കുമ്മനം രാജശേഖരൻ
കുണ്ടറ – ഡോ റോബിൻ രാധാകൃഷ്ണൻ
കൊല്ലം – ഡോ എൻ പ്രതാപ് കുമാർ

