ഡബ്ലിൻ: ഐറിഷ് ജനതയെ ബുദ്ധിമുട്ടിലാക്കി അവശ്യസാധനങ്ങളുടെ വിലക്കയറ്റം. പാലും വെണ്ണയുമടക്കം എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില രാജ്യത്ത് വലിയ തോതിൽ വർധിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റിൽ മാത്രം ഭക്ഷ്യസാധനങ്ങളുടെ വിലയിൽ 5.1 ശതമാനത്തിന്റെ ഉയർച്ച ഉണ്ടായി
2023 ന് ശേഷം രാജ്യത്ത് കഴിഞ്ഞ മാസമാണ് ഭക്ഷ്യസാധനങ്ങളുടെ വിലയിൽ ഇത്രയേറെ വർധനവ് ഉണ്ടാക്കിയിരിക്കുന്നത്. 2023 ഡിസംബറിൽ ആയിരുന്നു ഭക്ഷ്യസാധനങ്ങളുടെ വില 5.6 ശതമാനം എന്ന ഉയർന്ന നിലയിൽ എത്തിയത്.
ഓഗസ്റ്റ് മാസം വെണ്ണയുടെ വില 18.3 ശതമാനം വർധിച്ചു. പാൽ വില 12.4 ശതമാനവും ബ്രെഡ് വില 3.3 ശതമാനവും ഉയർന്നു. ബീഫ് ആൻഡ് വീൽ 22.1 ശതമാനവും ചോക്ലേറ്റ് 16.3 ശതമാനവും വർധിച്ചു.
Discussion about this post

