ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കെറി കൗണ്ടി കൗൺസിലിന്റെ പിന്തുണ തേടി ഗാരെത്ത് ഷെറിഡൻ. കൗൺസിൽ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബിസിനസുകാരനായ ഗാരെത്തിന് പിന്തുണ ലഭിച്ചത്. അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇനി മൂന്ന് കൗണ്ടി കൗൺസിലുകളുടെ പിന്തുണ കൂടി അദ്ദേഹത്തിന് ആവശ്യമാണ്.
ഇന്ന് രാവിലെയായിരുന്നു കൗൺസിൽ അംഗങ്ങളുമായുള്ള ഗാരെത്തിന്റെ കൂടിക്കാഴ്ച. ഗാരെത്തിന് പിന്തുണ നൽകുന്നതിനെ ഫിൻ ഗെയ്ൽ കൗൺസിലർ ബേബി ഒ കോണൽ എതിർത്തു. ഫിയന്ന ഫെയിലിന്റെ നോർ മോറിയാർട്ടി ഇതിനെ പിന്തുണച്ചു. ഒടുവിൽ 18 കൗൺസിലർമാർ ഗാരെത്തിനെ പിന്തുണയ്ക്കാൻ വോട്ട് ചെയ്തു. 14 പേർ എതിർത്തു. കൗൺസിലിലെ ഒരാൾ ഹാജരായിരുന്നില്ല.
Discussion about this post

