- ധര്മ്മടം മണ്ഡലത്തിൽ നാമനിര്ദേശ പത്രിക സമര്പ്പിച്ച് പിണറായി വിജയൻ
- ലൈസൻസും ഇൻഷൂറൻസുമില്ല; എം7 ലൂടെ കാറോടിച്ച 15 കാരനെ പിടികൂടി പോലീസ്
- പുരോഗതിയ്ക്ക് നിലവിലെ സാമ്പത്തിക മാതൃക പോര; നിർണായകമായി പഠനം
- ഇന്ധന വിലയിൽ സർക്കാർ ഇടപെടുമോ?; തീരുമാനം അടുത്ത ആഴ്ച
- സെന്റ് പാട്രിക് ദിനാഘോഷം; ഡബ്ലിനിൽ ശേഖരിച്ചത് 40 ടൺ മാലിന്യം
- റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ വർധിച്ചു; പുതിയ കണക്കുകൾ പുറത്തുവിട്ട് സിഎസ്ഒ
- മദ്യലഹരിയിൽ പരിഭ്രാന്തി സൃഷ്ടിച്ചു; യുവാവ് അറസ്റ്റിൽ
- ബാലകൃഷ്ണപിള്ളയെന്ന അതികായനെ വീഴ്ത്തിയ ഐഷാപോറ്റി ; ബാലഗോപാലിന് ചുവട് പിഴയ്ക്കുമോ ?
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ വീണ്ടും മുങ്ങിമരണം. ഡബ്ലിനിലെ ഡൺ ലാവോഹറിയിൽ ആയിരുന്നു സംഭവം റിപ്പോർട്ട് ചെയ്തത്. കടലിൽ നീന്താൻ ഇറങ്ങിയ പുരുഷനാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു കോസ്റ്റ്ഗാർഡിന് വിവരം ലഭിച്ചത്. ഉടനെ ഉദ്യോഗസ്ഥർ എത്തി രക്ഷാപ്രവർത്തനം നടത്തി. അദ്ദേഹത്തെ രക്ഷിച്ച് സെന്റ് വിൻസന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ജീവൻ നഷ്ടമാകുകയായിരുന്നു. ഉച്ചയ്ക്ക് ശക്തമായ തിര അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്നായിരുന്നു അപകടം എന്നാണ് കരുതുന്നത്.
വിക്ലോ: കൗണ്ടി വിക്ലോയിൽ വാഹനാപകടത്തിൽ മൂന്ന് പെൺകുട്ടികൾക്ക് പരിക്ക്. ടിനഹെലിയിലെ കാരിഗ്രോയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി 11.30 ഓടെയാണ് അപകടം ഉണ്ടായത് എന്നാണ് പോലീസ് നൽകുന്ന വിവരം. പെൺകുട്ടികൾ സഞ്ചരിച്ച വാഹനം ഓടയിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ വാഹനമോടിച്ച ഡ്രൈവർക്കും പരിക്കുണ്ട്. നാല് പേരും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് സൂചന. താല യൂണിവേഴ്‌സിറ്റി ആശുപത്രിയിലും സെന്റ് വിൻസെന്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലുമാണ് എല്ലാവരും ചികിത്സയിലുള്ളത്. സംഭവത്തിന്റെ ദൃക്‌സാക്ഷികളോട് എത്രയും വേഗം ബന്ധപ്പെടാൻ പോലീസ് അറിയിച്ചു.
കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ ഒരു മരണം. 20 വയസ്സുള്ള യുവാവാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം കെറിയിൽ 24 മണിക്കൂറിനിടെ രണ്ട് അപകടങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. ബല്ലിങ്കോവനിലെ എൻ69 ൽ ആയിരുന്നു യുവാവിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം ഉണ്ടായത്. യുവാവ് സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപ്പെടുകയായിരുന്നു. അടിയന്തിര സേവനങ്ങൾ എത്തി അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ മൃതദേഹം കെറിയിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഡബ്ലിൻ: ഡബ്ലിനിൽ വൻ കള്ളപ്പണ വേട്ട. 90,000 യൂറോയുടെ കണ്ണപ്പണമാണ് പോലീസ് പിടിച്ചെടുത്തത്. ഡബ്ലിൻ, കോർക്ക് എന്നിവിടങ്ങളിലെ എടിഎമ്മുകളിൽ നടന്ന പണമിടപാടിന്റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് പണം പിടികൂടിയത്. ഇന്നലെയായിരുന്നു കള്ളപ്പണം പിടികൂടിയത്. പോളണ്ട്, നോർവ്വേ എന്നിവിടങ്ങളിൽ നിന്നുള്ള കാർഡ് ഉപയോഗിച്ച് ആയിരുന്നു പ്രതികൾ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചത്. ഇതിൽ സംശയം തോന്നിയതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ലുകാൻ മേഖലയിലെ വാഹനത്തിൽ പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്നാണ് പണം കണ്ടെത്തിയത്. സംഭവത്തിൽ 30 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഡബ്ലിൻ: അനിൽ ഫോട്ടോസ് ആന്റ് മ്യൂസിക്കിന്റെ പുതിയ ഗാനം ‘വൃന്ദാവനത്തിലെ വാസുദേവാ’ റിലീസ് ചെയ്തു. കഴിഞ്ഞ ദിവസം യൂട്യൂബിലൂടെയായിരുന്നു ഗാനം പുറത്തുവിട്ടത്. കൃഷ്ണനാമം പാടി പാടി എന്ന ആൽബത്തിന് ശേഷം ഇറങ്ങുന്ന ഗാനമാണ് വൃന്ദാവനത്തിലെ വാസുദേവാ. ഷൈൻ വെങ്കിടങ്ങ് ആണ് ഗാനത്തിന്റെ ആലാപനം. അശോക് കുമാറിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നതും ഷൈൻ ആണ്. കെ.പി പ്രസാദ് സംവിധാനം ചെയ്ത ആൽബം ചിത്രീകരിച്ചിരിക്കുന്നത് ജയകൃഷ്ണൻ റെഡ് മൂവീസ് ആണ്. പ്രശാന്ത്, രശ്മി രജി എന്നിവരാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്.
ഡബ്ലിൻ: വേൾഡ് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ അയർലൻഡിന് സുവർണനേട്ടം. അയർലൻഡിന്റെ അയോയിഫ് ഒ റൂർക്ക് സ്വർണമെഡൽ സ്വന്തമാക്കി. ലിവർപൂളിൽ ഇന്നലെയായിരുന്നു മത്സരം. 75 കിലോ ഗ്രാം ഫൈനലിൽ തുർക്കിയുടെ ബുഷ്ര ഇസിൽദാറിനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു 28 കാരിയായ അയോയിഫ് സ്വർണം നേടിയത്. 2015 ന് ശേഷം അയർലൻഡ് സ്വന്തമാക്കിയ മികച്ച മെഡൽ നേട്ടം കൂടിയാണ് ഇത്. റോസ്‌കോമൺ സ്വദേശിനിയാണ് അയോയിഫ്. മെഡൽ നേട്ടത്തിന് പിന്നാലെ അയോയിഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ രംഗത്ത് എത്തി. ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ അയോയിഫ് ഒ റൂർക്കിന് അഭിനന്ദനങ്ങൾ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഡബ്ലിൻ: മുൻ ലോക ബോക്‌സിംഗ് ചാമ്പ്യൻ റിക്കി ഹാട്ടൺ അന്തരിച്ചു. 46 വയസ്സായിരുന്നു. ഹൈഡിലെ വീട്ടിൽ ഹാട്ടനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസാണ് മരണവിവരം പുറത്തുവിട്ടത്. ഇന്ന് രാവിലെ 6.45 ഓടെ ആണ് വീട്ടിൽ ഹാട്ടനെ അബോധാവസ്ഥയിൽ കണ്ടെത്തിയതായുള്ള വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് വീട്ടിൽ എത്തി പരിശോധിക്കുകയായിരുന്നു. പോലീസ് എത്തുമ്പോഴേയ്ക്കും അദ്ദേഹത്തിന് ജീവൻ നഷ്ടമായിരുന്നു. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മൃതദേഹം നിലവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി പോലീസ്. ജാഗ്രതാ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് വീടുകൾ ഒഴിപ്പിച്ചത്. വുഡ്‌സ്റ്റോക്ക് റോഡിലെ വിക്ടർ പ്ലേസ് മേഖലയിലെ വീടുകളിലെ താമസക്കാരെയാണ് ഒഴിപ്പിക്കുന്നത്. പ്രദേശത്ത് പോലീസ് തമ്പടിച്ചിട്ടുണ്ട്. ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് വാഹനയാത്രികർക്ക് നിർദ്ദേശം നൽകി. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഡബ്ലിൻ: അതിശക്തമായ മഴയെ തുടർന്ന് അയർലൻഡിലെ മൂന്ന് കൗണ്ടികളിൽ യെല്ലോ വാണിംഗ്. ഡൊണഗൽ, ലെയ്ട്രിം, സ്ലൈഗോ എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ്. നാളെ അഞ്ച് മണി മുതൽ മുന്നറിയിപ്പ് നിലവിൽവരും. അയർലൻഡിൽ അതിശക്തമായ പടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീന ഫലമായിട്ടാണ് കൗണ്ടികളിൽ മഴ ലഭിക്കുന്നത്. മഴയുടെ പശ്ചാത്തലത്തിൽ യാത്രാ തടസ്സം ഉൾപ്പെടെ പല ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടേക്കാം. നാളെ 5 മണിവരെ വാണിംഗ് തുടരുമെന്നാണ് സൂചന.
ഡബ്ലിൻ: അയർലൻഡിൽ ഡ്രൈവിംഗ് ടെസ്റ്റ് പാസാകാൻ ഉദ്യോഗാർത്ഥികൾ ഇനി ‘ശരിക്ക് വിയർക്കും’. ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർക്കശമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് അയർലൻഡ് സർക്കാർ. സർക്കാരിന്റെ പുതിയ നിർദ്ദേശ പ്രകാരം ഇനി മുതൽ രണ്ട് തവണ തോറ്റ ലേണർ ഡ്രൈവർമാർ ഡ്രൈവിംഗ് സംബന്ധിച്ച അധിക പാഠങ്ങൾ പഠിച്ചിരിക്കണം. റോഡ് സുരക്ഷാ മന്ത്രി സീൻ കാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത മാസം മുതൽ ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം കൊണ്ടുവരാൻ പദ്ധതിയിട്ടിട്ടുണ്ട്. ഇത് പ്രകാരം ലേണർ ഡ്രൈവർമാർ അവരുടെ മൂന്നാമത്തെ ലേണർ പെർമിറ്റിന് ശേഷം ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കേണ്ടതുണ്ട്. ഇതിൽ തോറ്റാൽ വീണ്ടും ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാൻ അനുവദിക്കും. എന്നാൽ രണ്ടാമതും പരാജയപ്പെട്ടാൽ, വീണ്ടും കൂടുതൽ പാഠങ്ങൾ പഠിച്ച ശേഷം മാത്രമേ ടെസ്റ്റിന് അനുവദിക്കൂ.
Subscribe to Updates
Get the latest creative news from FooBar about art, design and business.
