ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്ക്കില്ലെന്ന നിലപാട് സ്വീകരിച്ച് ഡബ്ലിൻ സിറ്റി കൗൺസിലും. സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകുന്നതിനെ എതിർത്ത് കൗൺസിലർമാർ വോട്ട് ചെയ്തു. ഒരു സ്ഥാനാർത്ഥിയ്ക്കും പിന്തുണ നൽകേണ്ടതില്ലെന്ന് തീരുമാനിക്കുന്ന രാജ്യത്തെ രണ്ടാമത്തെ ലോക്കൽ അതോറിറ്റിയാണ് ഡബ്ലിൻ സിറ്റി കൗൺസിൽ. നേരത്തെ ഫിൻഗൽ കൗണ്ടി കൗൺസിലും സമാന നിലപാട് സ്വീകരിച്ചിരുന്നു.
തിങ്കളാഴ്ച പ്രസിഡന്റ് സ്ഥാനാർത്ഥികളിൽ ഒരാളായ മരിയ സ്റ്റീൻ കൗൺസിലിന്റെ പിന്തുണ അഭ്യർത്ഥിച്ചിരുന്നു. ഒയിറിയാച്ച്ടാസിൽ നിന്നുള്ള 10 അംഗങ്ങളുടെ പിന്തുണ തനിക്ക് ഉണ്ടെന്നും അതിനാൽ തന്നെ പിന്തുണയ്ക്കണമെന്നുമായിരുന്നു സ്റ്റീൻ കൗൺസിലിനോട് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ വോട്ടെടുപ്പ് നടക്കുകയായിരുന്നു.

